രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്നും പുറത്താക്കി; 153 A വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍

Published : Oct 20, 2018, 05:29 PM IST
രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്നും പുറത്താക്കി; 153 A വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍

Synopsis

രഹ്ന ഫാത്തിമയ്ക്ക് ബന്ധപ്പെട്ട എറണാകുളം മുസ്ലിം ജമാഅത്ത്മായോ മുസ്ലിം സമുദായമായോ യാതൊരു ബന്ധവുംഇല്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്ന ഫാത്തിമയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കുവാന്‍ അവകാശമില്ല

ആലപ്പുഴ: ലക്ഷോപലക്ഷം ഹൈന്ദവസമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങല്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മുസ്ലീം നാമധാരി രഹ്ന ഫാത്തിമയെ സമുദായത്തില്‍നിന്നും പുറത്താക്കിയെന്ന് ജമാ അത്ത് കൗണ്‍സില്‍ അറിയിച്ചു. രഹ്ന ഫാത്തിമയുടെ കുടുബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായി ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ എ പൂക്കുഞ്ഞ്  പറഞ്ഞു.

രഹ്ന ഫാത്തിമയ്ക്ക് ബന്ധപ്പെട്ട എറണാകുളം മുസ്ലിം ജമാഅത്ത്മായോ മുസ്ലിം സമുദായമായോ യാതൊരു ബന്ധവുംഇല്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്ന ഫാത്തിമയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കുവാന്‍ അവകാശമില്ല.

സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയ ഈ മുസ്ലിം നാമധാരിക്കെതിരെ 153 A വകുപ്പ് അനുസരിച്ച്  സർക്കാർ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ വിവി രാജേഷിന് ആശംസ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്, 'പ്രചരിക്കുന്ന വാർത്ത തെറ്റ്'
അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്