ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു

By Web DeskFirst Published Jan 9, 2018, 11:22 AM IST
Highlights

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അനന്ത് നാഗിൽ സൈന്യം ഭീകരരുമായി ഏറ്റുമുട്ടുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മേഖലയിൽ ശക്തമായ  ഏറ്റുമുട്ടൽ തുടരുകയാണ്. അടുത്തിടെ നിരവധി ഭീകരാക്രമണങ്ങളാണ് കശ്മീരില്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തില്‍ നാല് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന്‍റെ പശ്ചാത്തിലത്തില്‍ അനന്ത് നാഗില്‍ സൈന്യം നടത്തിയ പരിശോധനയ്ക്കിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

click me!