സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റു; പ്രമുഖരുടെ പോരാട്ടം ഇങ്ങനെ

Web Desk |  
Published : May 15, 2018, 01:46 PM ISTUpdated : Jun 29, 2018, 04:15 PM IST
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റു; പ്രമുഖരുടെ പോരാട്ടം ഇങ്ങനെ

Synopsis

വാശിയേറിയ പോരാട്ടം കണ്ട ചാമുണ്ഡേശ്വരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ  ജെഡിഎസിന്‍റെ സിറ്റിങ് എംഎൽഎ ജി.ടി.ദേവെഗൗഡയോട് തോറ്റു

ബംഗലൂരു: വാശിയേറിയ പോരാട്ടം കണ്ട ചാമുണ്ഡേശ്വരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ,  ജെഡിഎസിന്റെ സിറ്റിങ് എംഎൽഎ ജി.ടി.ദേവെഗൗഡയോട് തോറ്റു.  ഇരുവരും പഴയ സുഹൃത്തുക്കൾ കൂടിയാണ്. ബിജെപി ഇവിടെ ജെഡിഎസിനെ പിന്തുണച്ചെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. 

മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപിയിലെ കരുത്തൻ ബി.ശ്രീരാമുലുവും ഏറ്റുമുട്ടിയ ബാദാമി. ബിജെപി ഭരണം വന്നാൽ ഉപമുഖ്യമന്ത്രിയാകുമെന്നു കരുതുന്ന ബി.ശ്രീരാമുലുവിന്‍റെ പ്രധാന മണ്ഡലമെന്ന രീതിയിൽ ശ്രദ്ധയാകർഷിച്ച മൊളകാൽമൂരുവിലും നല്ല മത്സരം നടന്നു.

ഖനി വ്യവസായികളുടെ മൽസരംകൊണ്ടു ശ്രദ്ധേയമായ ബെല്ലാരി സിറ്റി മണ്ഡലത്തിൽ ബിജെപിക്കായി ജി.ജനാർദന റെഡ്ഡിയുടെ സഹോദരൻ ജി.സോമശേഖര റെഡ്ഡിയും, കോൺഗ്രസിന്‍റെ സിറ്റിങ് എംഎൽഎ അനിൽ ലാഡും ഏറ്റുമുട്ടി. സോമശേഖര റെഡ്ഡിക്ക് അനായാസജയം. ഹരപ്പനഹള്ളിയിൽ കരുണാകര റെഡ്ഡിയും ലീഡ് നിലനിർത്തുന്നു
സർവജ്ഞനഗറിൽ, മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിന്  ജയം. എംഎൻ റെഡ്ഡിയായിരുന്നു ബിജെപി സ്ഥാനാർത്ഥി 28814 വോട്ടുകളുടെ ഭൂരിപക്ഷം.മംഗളൂരു മണ്ഡലത്തിൽ തുടര്‍ച്ചയായ നാലാം തവണയും ജനവിധി തേടിയ യു.ടി ഖാദര്‍ ജയിച്ചുകയറി. 

ശിക്കാരിപുരയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ് യെദ്യൂരപ്പ നിഷ്പ്രയാസം ജയിച്ചുകയറി. കോൺഗ്രസിന്റെ ഗോണി മലതേസയെക്കാൾ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ജെഡിഎസ് നേതാവ്  എച്ച്.ഡി.കുമാരസ്വാമി സ്വന്തം മണ്ഡലമായ രാമനഗരെയിൽ  ജയമുറപ്പിച്ചു. 2004 മുതൽ തുടർച്ചയായി മൂന്നുതവണ കുമാരസ്വാമി രാമനഗരയിൽനിന്ന് മൽസരിച്ചു ജയിച്ചിരുന്നു. ഇഖ്ബാൽ ഹുസൈനാണ് കോൺഗ്രസ് സ്ഥാനാർഥി. ഒന്നരലക്ഷത്തോളം വൊക്കലിഗ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 

കുമാരസ്വാമിയുടെ രണ്ടാമത്തെ മണ്ഡലമായ ചന്നപട്ടണയിൽ ശക്തമായ ത്രികോണ മത്സരം നടക്കുകയാണ്. ബിജെപി സിറ്റിങ് എംഎൽഎ സി.പി. യോഗീശ്വറെയും ഗതാഗത മന്ത്രി എച്ച്.എം. രേവണ്ണയുമാണ് എതിർസ്ഥാനാർത്ഥികൾ.  2014ൽ എസ്പി ടിക്കറ്റിൽ ജയിച്ച യോഗീശ്വർ പിന്നീടു കോൺഗ്രസിൽ ചേർന്നു....കുറച്ചുമാസങ്ങൾക്കുമുൻപ് അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു.

സൊറാബ-യിൽ മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മക്കൾ തമ്മിലാണ് പോരാട്ടം .മധു ബംഗാരപ്പ ജെഡിഎസിന്റെ സിറ്റിങ് എംഎൽഎയാണ്. ബിജെപിക്കായി കുമാർ ബംഗാരപ്പയാണ് കളത്തിൽ. കൊരട്ടഗെരെ- മണ്ഡലത്തിൽ കർണാടക പിസിസി അധ്യക്ഷൻ ജി.പരമേശ്വരയും ജെഡിഎസിന്റെ സിറ്റിങ് എംഎൽഎ പി.ആർ. സുധാകർ ലാലും തമ്മിലാണ് പോരാട്ടം

ബാഗേപള്ളിയിൽ , രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി സഭയിലെത്തി ഖനി, മദ്യ ,റിയല്‍ എസ്‌റ്റേറ്റ് മാഫിയകളെ തുറന്നു കാണിച്ചസിപിഎമ്മിന്റെ  ജി.വി ശ്രീറാം റെഡ്ഡിക്ക് പരാജയം. കോൺഗ്രസിന്റെ എസ്.എൻ സുബ്ബറെഡ്ഡിയാണ് ഇവിടെ ജയിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു