കടുത്ത പോരാട്ടവുമായി സെനഗലും ജപ്പാനും

By Web DeskFirst Published Jun 24, 2018, 9:24 PM IST
Highlights
  • കരുത്ത് ചോരാതെ ഏഷ്യന്‍, ആഫ്രിക്കന്‍ വമ്പന്മാര്‍

എഗാറ്ററിന്‍ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ ആദ്യ ആഫ്രിക്കന്‍ വിജയം കുറിച്ച സെനഗലും ഏഷ്യന്‍ കുതിപ്പ് നടത്തിയ ജപ്പാനും തമ്മിലുള്ള പോരാട്ടം കനക്കുന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഒരു ഗോള്‍ വീതം അടിച്ച് സമനില പാലിച്ചിരിക്കുകയാണ്. സെനഗലിനായി 11-ാം മിനിറ്റില്‍ സൂപ്പര്‍താരം സാദിയോ മാനേയാണ് ഗോള്‍ നേടിയത്. ഗോള്‍ ലക്ഷ്യമാക്കി യൂസഫ് സബാലി തൊടുത്ത ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയിട്ടെങ്കിലും റീബൗണ്ട് ചെയ്ത് വന്ന പന്ത് മാനേയുടെ കാലിലാണ് വന്നത്.

ലിവര്‍പൂള്‍ താരം അനായാസം പന്ത് ഗോള്‍വര കടത്തി. സെനഗല്‍ വീണ്ടും മുന്നേറ്റം നടത്തിയെങ്കിലും ജപ്പാനും ഒട്ടും മോശമാക്കിയില്ല. നിരന്തരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ 34-ാം മിനിറ്റില്‍ ജപ്പാന്‍ സമനില ഗോള്‍ സ്വന്തമാക്കി. ബോക്സിനുള്ളില്‍ പന്ത് കിട്ടിയ തകാഷി ഇനൂയ് മനോഹരമായി പന്ത് നിയന്ത്രിച്ച് സെനഗല്‍ പ്രതിരോധനിര താരങ്ങളുടെ ഇടയിലൂടെ സുന്ദരമായി ഗോളിലേക്ക് ഷോട്ടെടുത്തു. ഇരു ടീമുകളും സമനില കെട്ട് പൊട്ടിക്കാനായി ആവും വിധമൊക്കെ ശ്രമിച്ചെങ്കിലും ആദ്യപകുതി സമനിലയില്‍ പിരിഞ്ഞു. 

Sadio Mane on score first goal Senegal 1-0 Japan pic.twitter.com/MTp3wQED4A

— Rizuan Khatulpica (@khatulpica)

Japan on score 1-1 Senegal game will be hit attacking good match pic.twitter.com/3E7zjSpqhz

— Rizuan Khatulpica (@khatulpica)
click me!