മര്യാദ പഠിപ്പിക്കാന്‍ ഏഴുവയസുകാരെ മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ചു

Published : May 31, 2016, 05:34 PM ISTUpdated : Oct 04, 2018, 10:28 PM IST
മര്യാദ പഠിപ്പിക്കാന്‍ ഏഴുവയസുകാരെ മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ചു

Synopsis

മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ഹൊക്കൈഡോ ദ്വീപിലെ ഒരു പാര്‍ക്കിലെത്തിയതായിരുന്നു ഏഴുവയസ്സുകാരന്‍ യമാറ്റോ തനൂക.  പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെ യൊമാറ്റോ കല്ലെറിഞ്ഞത് മാതാപിതാക്കളെ ചൊടിപ്പിച്ചു. കുട്ടിയെ ഒന്ന് വിരട്ടാന്‍ വേണ്ടി കരടി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ധാരാളമുള്ള കാടിന് സമീപത്തുള്ള വഴിയില്‍ ഇറക്കിവിട്ട് മാതാപിതാക്കളും സഹോദരിയും കാറില്‍ മടങ്ങി. 

അരകിലോമീറ്റര്‍ കാറോടിച്ച് പോയശേഷം ഇവര്‍ തിരികെ വന്നപ്പോള്‍ യൊമാറ്റോയെ ഇറക്കിവിട്ടയിടത്ത് കാണാന്‍ കഴിഞ്ഞില്ല. പച്ചക്കറിയും പഴങ്ങളും ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോള്‍ കുട്ടിയെ കാണാതായി എന്നാണ് മാതാപിതാക്കള്‍ ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ സത്യം തുറന്നുപറയുകയായിരുന്നു. ഇറക്കിവിട്ട സ്ഥലത്തുനിന്ന് മൂന്നോ നാലോ കിലോമീറ്റര്‍ ഇടറോഡിലൂടെ ഏതുദിശയിലേക്ക് പോയാലും പ്രധാന റോഡില്‍ എത്താന്‍ കഴിയും. 

പക്ഷേ, കുട്ടി മലമുകളിലേക്കോ കാട്ടിലേക്കോ ആണ് കയറിയതെങ്കില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ
ആനന്ദബോസിന് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്, ആർ എൻ രവി 'മോദി എക്കോസിസ്റ്റത്തിൻ്റെ' ഭാഗം