1977ൽ എകെ ആൻറണി മുഖ്യമന്ത്രിയായിരിക്കെയാണ് സർവ്വകലാശാലയുടെ കൈവശമുള്ള 15 സെൻറ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. എന്നാൽ 50 സെൻറിലേറെ ഭൂമി പഠന കേന്ദ്രം കയ്യേറിയെന്നാണ് പരാതി.

തിരുവനന്തപുരം: എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ഭൂമി ലക്ഷ്യമിട്ട് സർവ്വകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം. ഇന്ന് ചേർന്ന യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർഎസ് ശശികുമാറാണ് വിഷയം ഉന്നയിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ചർച്ച പാടില്ലെന്ന് സിപിഎം അംഗം വാദിച്ചു. ചർച്ച കൂടാതെ അളക്കാൻ ഒടുവിൽ തീരുമാനിച്ചു. 1977ൽ എകെ ആൻറണി മുഖ്യമന്ത്രിയായിരിക്കെയാണ് സർവ്വകലാശാലയുടെ കൈവശമുള്ള 15 സെൻറ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. എന്നാൽ 50 സെൻറിലേറെ ഭൂമി പഠന കേന്ദ്രം കയ്യേറിയെന്നാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming