ഷിംലയില്‍ ജപ്പാനീസ് യുവതിയെ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

Web Desk |  
Published : Jun 02, 2018, 11:35 AM ISTUpdated : Jun 29, 2018, 04:21 PM IST
ഷിംലയില്‍ ജപ്പാനീസ് യുവതിയെ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

Synopsis

കുളുവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പ്രതിയെ പൊലീസ് പിടികൂടി  

ഷിംല: ഹിമാചല്‍ പ്രദേശില്‍ ജപ്പാനീസ് യുവതിയെ  ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഹിമാചലിലെ കുളുവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂര പീഡനം നടന്നത്. വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ അവര്‍ സഞ്ചരിച്ചിരുന്ന ടാക്സിയുടെ ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. 

യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഡാക്സി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും ഷിംല പൊലീസ് സൂപ്രണ്ടന്‍റ് ശാലിനി അഗ്നിഹോത്രി പറഞ്ഞു. വൈദ്യപരിശോധനാഫലം വന്നതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭിന്നശേഷിക്കാരിയായ വയോധികുടെ കടയിൽ മോഷണം, പണവും സാധനങ്ങളും നഷ്ടപ്പെട്ടു; പൊലീസിൽ പരാതി നൽകി
916 മുദ്രപതിപ്പിച്ച വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിയത് ലക്ഷങ്ങള്‍; അറസ്റ്റ് ചെയ്ത യുവാവിന്‍റെ പേരില്‍ സമാനമായ നിരവധി കേസുകള്‍