ജസ്നയുടെ തിരോധാനം; പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗം രണ്ട് ദിവസത്തിനകം

Web Desk |  
Published : May 29, 2018, 02:41 PM ISTUpdated : Jun 29, 2018, 04:24 PM IST
ജസ്നയുടെ തിരോധാനം; പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗം രണ്ട് ദിവസത്തിനകം

Synopsis

ജസ്നയുടെ തിരോധാനം അന്വേഷണ സംഘത്തിന്‍റെ യോഗം രണ്ട് ദിവസത്തിനകം

 കോട്ടയം: ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗം രണ്ട് ദിവസത്തിനകം ചേരും. ഐ ജി മനോജ് ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള  സംഘം പത്തനംതിട്ട എസ് പി ഓഫീസ് കേന്ദ്രികരിച്ചായിരിക്കും  പ്രവർത്തിക്കുക. ജസ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും കാര്യമായ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തെ ജസ്നയുടെ മോബൈൽ ഫോണ്‍ വിളികള്‍ കേന്ദ്രികരിച്ചാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നത്. 

വെച്ചൂച്ചിറയിലെ വീട്ടിൽ നിന്നും ജസ്നയെ കാണാതായി മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ഇതുവരെയും ഒരു തുമ്പും ലഭിച്ചിട്ടില്ല. ബംഗളുരൂവിൽ ഒരു സുഹൃത്തിനൊടൊപ്പം ജസ്നയെ കണ്ടെന്ന വിവരത്തെ തുടർന്ന് തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാളുകള്‍ കഴിയുമ്പോറും ദുരൂഹതകള്‍ ഏറുകയാണ്. കാ‌ഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു ജസ്ന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

13 മണിക്കൂർ കഠിന പരിശ്രമത്തിൽ ഞെട്ടിച്ച് ഇറാൻ, അമേരിക്കൻ ക്രൂയിസ് മിസൈൽ തകർത്ത മഷ്ഹദ് റെയിൽവേ ലൈനിൽ ഒരെണ്ണം പുനഃസ്ഥാപിച്ചു; രണ്ടാം ലൈനും ഉടൻ സജ്ജമാകും
ചിത്രം സഹിതം ആഭ്യന്തരമന്ത്രിയെ സമീപിച്ച് സുധീരൻ, മുഖ്യമന്ത്രിക്കെതിരെ താൻ പറയാത്ത കാര്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നു; 'നടപടി വേണം'