മുഖ്യമന്ത്രിക്കെതിരെ തന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതിനെതിരെ വി എം സുധീരൻ ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്ക് പരാതി നൽകി. മുഹമ്മദ് ഖലീൽ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടു
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. താൻ പറയാത്ത കാര്യങ്ങൾ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വ്യാജമായി പ്രചരിപ്പിക്കുന്നുവെന്നാണ് സുധീരന്‍റെ പരാതി. മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വ്യാജ പ്രചാരണത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയെ സമീപിച്ചത്. പരാതി നൽകിയ വിവരം ഫേസ്ബുക്കിലൂടെ സുധീരൻ തന്നെയാണ് പുറത്തുവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

