മാനനഷ്ടക്കേസ് നല്‍കി അമിത് ഷായുടെ മകന്‍ ജെയ്ഷാ

By Web DeskFirst Published Oct 9, 2017, 7:14 AM IST
Highlights

ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകന്‍ ജെയ് ഷാ 100 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷായുടെ കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ  16,000 മടങ്ങ് വര്‍ധിച്ചെന്ന ആരോപണത്തിലാണ് കേസ് ഫയല്‍ ചെയ്തത്. ഒാണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ദ് വയറിലെ ഏഴുപേർക്കെതിരെയാണ് കേസ്.

അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ബുധനാഴ്ച കേസ് പരിഗണിക്കും. അഴിതിയുടെ കാവല്‍ക്കാരനാണോ, പങ്കാളിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് ഉപധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അമിത് ഷായുടെ മകന്‍ ജയ് ഷാ‌യുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി ഒാണ്‍ ലൈന്‍ മാധ്യമസ്ഥാപനമായ ദ് വയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വാര്‍ത്തയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഓൺലൈന്‍ മാധ്യമസ്ഥാപനം വ്യക്തമാക്കി.

 

 

 

click me!