ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Web Desk |  
Published : Oct 14, 2016, 12:56 AM ISTUpdated : Oct 04, 2018, 05:55 PM IST
ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Synopsis

ചെന്നൈ: ആശുപത്രിയിലെത്തി  21 ദിവസം പിന്നിട്ടിട്ടും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന. ലണ്ടനില്‍ നിന്നെത്തിയ തീവ്രപരിചരണവിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്ല്‍ ജയലളിതയെ വീണ്ടും പരിശോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പൊന്നും പുറത്തിറക്കിയിട്ടില്ല. ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ദില്ലി എയിംസില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. ദില്ലി സന്ദര്‍നം പൂര്‍ത്തിയാക്കിയ ചെന്നിത്തല നാട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് ചെന്നൈയിലെത്തുക. തമിഴ്‌നാട് മുന്‍ ഗവര്‍ണര്‍ കെ റോസയ്യയും ഇന്ന് വൈകിട്ട് ജയലളിതയെ സന്ദര്‍ശിയ്ക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ