13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ആണ് മരിച്ചത്. 3 പേർക്ക് നീന്തൽ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ട്.
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു. സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികളും ഹോസ്റ്റൽ ജീവനക്കാരിയും ആണ് മരിച്ചത്. ദീപാവലി അവധി ആയതിനാൽ സമുദ്രം തടാകത്തിൽ കുളിക്കാൻ എത്തിയപ്പോൾ ആണ് അപകടം. 13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ആണ് മരിച്ചത്. 3 പേർക്ക് നീന്തൽ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ട്. 10 പേരടങ്ങുന്ന സംഘം ആണ് എത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്തു.













