വൃദ്ധദമ്പതികളുടെ വീട് തകർത്തവർക്കെതിരെ നടപടി; മണ്ണുമാന്തി യന്ത്രം പൊലീസ് പിടികൂടി

Published : Aug 03, 2018, 11:55 PM IST
വൃദ്ധദമ്പതികളുടെ വീട് തകർത്തവർക്കെതിരെ നടപടി; മണ്ണുമാന്തി യന്ത്രം പൊലീസ് പിടികൂടി

Synopsis

വീടിന് നേരെ ആക്രമണം നടക്കുന്ന സമയത്ത് തപോധനനും ഭാര്യ ശ്രിലതയും ബന്ധുവീട്ടിലായിരുന്നു. വീട് നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് തർക്കം കോട്ടാരക്കര കോടതിയുടെ പരിഗണനയിലായിലാണ്. 

കടക്കല്‍: വൃദ്ധദന്പതിമാരുടെ വീട് തകർതത് സംഭവത്തില്‍ പൊലീസ്  അന്വേഷണം തുടങ്ങി. വീട് തകർക്കാൻ ഉപയോഗിച്ച മണ്ണ് മാന്തി യന്ത്രം പൊലീസ്  പിടിച്ചെടുത്തു. ദന്പതിമാരുടെ പുനരധിവാസത്തിന് കടക്കല്‍ ഗ്രാമ പഞ്ചായത്ത് നടപടി തുടങ്ങി. കഴിഞ്ഞ ദിവസമാണ് കടക്കല്‍ കുറ്റിക്കാട് സ്വദേശി തപോധനന്‍റെ വീട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ബന്ധു തകർത്തത്. വീടും വീട്ടുപകരണങ്ങളും പൂർണമായും തകർന്നു. ഒന്നര ഏക്കർ സ്ഥലത്തെ കൃഷിയും നശിപ്പിച്ചു. 

വീടിന് നേരെ ആക്രമണം നടക്കുന്ന സമയത്ത് തപോധനനും ഭാര്യ ശ്രിലതയും ബന്ധുവീട്ടിലായിരുന്നു. വീട് നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് തർക്കം കോട്ടാരക്കര കോടതിയുടെ പരിഗണനയിലായിലാണ്. പുരയിടം വൃത്തിയാക്കാൻ എന്ന വ്യാജേന എത്തിയായിരുന്നു സംഘം വീട് തകർത്തത്.

ഗ്രാമ പഞ്ചായത്ത് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി എത്തി അന്വേഷണം തുടങ്ങി വീട് നഷ്ടമായ തപോധനന് പ്രത്യേക പദ്ധതിയില്‍  ഉള്‍പ്പെടുത്തി ഉടൻ വീട് വച്ച് നല്‍കുമെന്ന് വാ‍ർഡ് മെമ്പർ ഉറപ്പ് നല്‍കി.  വീട് തകർക്കാൻ ഉപയോഗിച്ച് മണ്ണ് മാന്തി യന്ത്രം അറ്റിങ്ങലില്‍ നിന്നും പൊലീസ് കണ്ടെത്തി. തപോധനന്‍റെ സഹോദരിയുമായാണ് വസ്തുതർക്കം നിലനില്‍ക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ