ജെഡിഎസ് എംഎല്‍എമാര്‍ പുതുച്ചേരിയിലേക്ക്; യാത്ര ബസില്‍

Web Desk |  
Published : May 18, 2018, 12:42 AM ISTUpdated : Jun 29, 2018, 04:11 PM IST
ജെഡിഎസ് എംഎല്‍എമാര്‍ പുതുച്ചേരിയിലേക്ക്; യാത്ര ബസില്‍

Synopsis

ജെഡിഎസ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് മാറ്റുന്നു എംഎല്‍എമാരുടെ യാത്ര ബസില്‍

ബംഗളൂരു: രാഷ്‌ട്രീയ കരുനീക്കങ്ങള്‍ ശക്തമാവുന്ന കര്‍ണ്ണാടകയില്‍ ബിജെപിയുടെ കുതിരക്കച്ചവടം തടയാന്‍ ജെഡിഎസ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് മാറ്റുന്നു. ബസ്സിലാണ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് കൊണ്ടുപോകുന്നത്. എംഎല്‍എമാരുടെ ബസ് ഹൈദരബാദ് റൂട്ടിലാണ് സഞ്ചരിക്കുന്നത്. നേരത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ ആലോചിച്ചിരുന്നു. ബസിലാണ് എംഎല്‍എമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോകുന്നതെന്ന് കുമാരസ്വാമി സ്ഥിരീകരിച്ചു. അധികാരം ദുരുപയോഗം ചെയ്യാന്‍ ബിജെപി മിടുക്കരാണ്. ഭരണഘടന സ്ഥാപനങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും കുമാര സ്വാമി ആരോപിച്ചു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി യെദ്യുരപ്പക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാളത്തെ സുപ്രീം കോടതി വിധിയാണ് ഏറ്റവും നിര്‍ണ്ണായകം. വിധി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായാല്‍ എം.എല്‍.എമാരുടെ അജ്ഞാത വാസത്തിന് അറുതിയാവും. വിധി ബി.ജെ.പിക്ക് അനുകൂലമായാല്‍  ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കപ്പെടുന്ന  ദിവസങ്ങള്‍ വരെയും എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ ഇരുപാര്‍ട്ടികള്‍ക്കും സംരക്ഷിക്കേണ്ടി വരും. 

ഇതിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, എം.എല്‍.എമാരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സന്നാഹങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ മാസം പണിപോയ കണ്ടക്ടർമാരുടെ എണ്ണം 2! 18 രൂപ ജി പേ ചെയ്യാൻ കഴിയാത്തതിൽ രാത്രിയിൽ ഇറക്കി വിട്ടത് യുവതിയെ, നടപടി
ശബരിമല സ്വർണ്ണ കേസിൽ നിർണായക നീക്കം, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും, പോറ്റിക്കൊപ്പമുള്ള ദില്ലിയാത്രാ വിവരവും ശേഖരിക്കും