ജീന്‍ പോള്‍ ലാലിന്‍റെയും ശ്രീനാഥ് ഭാസിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

Published : Aug 10, 2017, 06:44 AM ISTUpdated : Oct 05, 2018, 12:36 AM IST
ജീന്‍ പോള്‍ ലാലിന്‍റെയും ശ്രീനാഥ് ഭാസിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

Synopsis

കൊച്ചി: നടി നല്‍കിയ പരാതിയില്‍ സംവിധായകൻ ജീൻ പോൾ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷ്ണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഹണീബി രണ്ട് സിനിമയില്‍ അഭിനയിച്ച നടി നല്‍കിയ കേസിലാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

അനുവാദില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീര്‍ത്തികരമായി സിനിമ ചിത്രീകരിച്ചു, പ്രതിഫലം ചോദിച്ചതിന് അശ്ലീല ചുവയോടെ സംസാരിച്ചു തുടങ്ങിയവയാണ് പരാതി. ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് വിശദവാദം നടക്കുക.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

500 കോടി രൂപ വിലമതിക്കുന്ന ഭൂമി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേശകൻ ട്രസ്ററ് വാങ്ങിയത് വെറും ഒരു രൂപയ്ക്ക്; ബിജെപിക്കെതിരെ ആരോപണവുമായി കോൺ​ഗ്രസ്
വി ഡി സതീശൻ സർക്കാരിനെതിരെ വി എം സുധീരനുമായി സഹകരിക്കുമെന്ന് സിപിഐ; 'കരിമണൽ കൊള്ളയ്ക്കെതിരെ വൻ പ്രക്ഷോഭത്തിലേക്ക്'