കോഴിക്കോട് 1119 ജലാശയങ്ങള്‍ ശുചിയാക്കാന്‍ പദ്ധതിയൊരുങ്ങുന്നു

Web Desk |  
Published : Mar 25, 2018, 08:12 PM ISTUpdated : Jun 08, 2018, 05:51 PM IST
കോഴിക്കോട് 1119 ജലാശയങ്ങള്‍ ശുചിയാക്കാന്‍ പദ്ധതിയൊരുങ്ങുന്നു

Synopsis

ജലാശയങ്ങല്‍ ശുചിയാക്കാന്‍ ജീവജലം പദ്ധതി ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 11 ന്

കോഴിക്കോട്: ജില്ലയിലെ 1119 ജലാശയങ്ങൾ ശുചിയാക്കാന്‍ ജീവജലം പദ്ധതി. കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവാണ് ജീവജലത്തിന് പിന്നിലും. ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തെരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കണം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാനം ഏപ്രില്‍ 11 ന് രാവിലെ  ഒന്‍പത് മണിക്ക് തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ കുളം വൃത്തിയാക്കിക്കൊണ്ട് നടക്കും.  കഥാകാരന്‍ വി.ആര്‍. സുധീഷാണ് പദ്ധതി  ഉദ്ഘാടനം ചെയ്യുക.

കുളങ്ങള്‍,കിണറുകള്‍,നീര്‍ച്ചാലുകള്‍ തുടങ്ങിയവയില്‍ എതും തെരെഞ്ഞെടുക്കാം. സേവിന്റെ മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാര്‍ഥികള്‍ നേരിട്ടല്ല ഇത് നടപ്പിലാക്കുന്നത്. സ്കൂളിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയസമിതിയാണ് ജലാശയം ശുചീകരിക്കുന്നതും സംരക്ഷിക്കുന്നതും. സ്കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ അധ്യാപകര്‍,വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ കമ്മറ്റിയിലുണ്ടാകും. 

ഈ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചീകരിച്ച ജലാശയത്തിന് ഒരു സംരക്ഷണ സമിതി രൂപീകരിക്കും. ജലാശയം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. 1119 സ്കൂളുകളുള്ള ജില്ലയില്‍ അത്രയും ജലാശയങ്ങള്‍ ഇങ്ങനെ ശുചീകരിച്ച് സംരക്ഷിക്കാനാണ് സേവ് ലക്ഷ്യമിടുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം