ജെസ്‌നയെ ബാംഗ്ലൂരില്‍ വച്ചു കണ്ടോ?; സഹോദരന്‍ പറയുന്നത്

Web Desk |  
Published : May 09, 2018, 06:33 PM ISTUpdated : Jun 29, 2018, 04:06 PM IST
ജെസ്‌നയെ ബാംഗ്ലൂരില്‍ വച്ചു കണ്ടോ?; സഹോദരന്‍ പറയുന്നത്

Synopsis

കാണാതായ വിദ്യാര്‍ത്ഥിനി ജെസ്‌നയെ ബാംഗ്ലൂരില്‍ വച്ചു കണ്ടു എന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്

പത്തനംതിട്ട: കാണാതായ വിദ്യാര്‍ത്ഥിനി ജെസ്‌നയെ ബാംഗ്ലൂരില്‍ വച്ചു കണ്ടു എന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. ജെസ്‌നയെയും സുഹൃത്തിനെയും ബാംഗ്ലൂരില്‍ കണ്ടു എന്ന തരത്തിലുള്ള  വാര്‍ത്തയായിരുന്നു പ്രചരിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല എന്ന് ജെസ്‌നയുടെ സഹോദരന്‍ പറയുന്നു.  ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസിന്റെ പ്രതികരണം ഇങ്ങനെ. 

ബെംഗളൂരുവില്‍ നിന്നു ലഭിച്ച വിവരം ഞങ്ങൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അതു ജെസ്നയാണോ അല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല. സിസിടിവി ദൃശ്യങ്ങൾ പരി‌ശോധിച്ചാൽ മാത്രമേ വിവരത്തെക്കുറിച്ചു വ്യക്തമായൊരു ധാരണ ലഭിക്കുകയുള്ളു. 

ഇന്നു തന്നെ പൊലീസിൽ നിന്നും ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ. അവൾക്കു വേണ്ടി പ്രാർഥിക്കണം എന്നായിരുന്നു ജെയ്‌സ് ജോണ്‍ ജെയിംസിന്റെ പ്രതികരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ