
പത്തനംതിട്ട: പത്തനംതിട്ടയിൽ ജെസ്നയെ കാണാതായ കേസിൽ നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനം. ജസ്നയോട് അവസാനമായി ഫോണിൽ സംസാരിച്ച സുഹൃത്തിന്റെ നുണ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം. ജസ്നയുടെ സുഹൃത്തിനെ പലതവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഉത്തരങ്ങൾ പലപ്പോഴും കൃത്യമല്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
കാണാതാകുന്നതിന് മുൻപ് ഇയാൾ പലതവണ ജസ്നയോട് ഫോണിൽ സംസാരിച്ചിരുന്നു. ചില സംശയങ്ങൾ തോന്നിയ സാഹചര്യത്തിലാണ് ഇയാളുടെ നുണ പരിശോധനയ്ക്ക് പൊലീസ് തീരുമാനിച്ചത്. ജസ്ന പല്ലില്‍ കമ്പി ഇട്ടിരിക്കുന്നതിനാല്‍ ദന്ത ഡോക്ടർമാരെ സമിപിക്കാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നു. ഇത് കണക്കിലെടുത്ത് ഇന്ത്യയിലെ എല്ലാ ദന്ത ഡോക്ടർമാർക്കും വാട്ടസ് ആപ്പ് വഴി ജസ്നയുടെ ചിത്രവും വിവരങ്ങളും പൊലീസ് കൈമാറിയിട്ടുണ്ട്.
അതിനിടെ കാണാതായി അഞ്ച് ദിവസം കഴിഞ്ഞ് ജസ്നയെ ചെന്നൈയില്‍ കണ്ടുവെന്ന മലായാളിയുടെ വെളിപ്പെടുത്തിലിനെ കുറിച്ച് വിശദമായി അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചു.. പൊലീസ് സംഘം ചെന്നൈയിലേക്ക് പോകും. ജസ്നയെ കണ്ടു എന്ന് പറഞ്ഞ കച്ചവടക്കാരന്റേയും മലയാളിയുടേയും മൊഴിയെടുക്കും. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ ഒരു എസ്സ് ഐ മൂന്ന് പൊലീസുകരാമാണ് ഉള്ളത്. അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലന്ന് ആരോപിച്ച് ജൂൺ ഇരുപതിന് കോൺഗ്രസ്സിന്‍റെ നേതൃത്വത്തില്‍ നിയമസഭ മാർച്ചും സംഘടിപ്പിച്ചിടുണ്ട്.
ചിലർ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെയും പ്രത്യേക അന്വേഷണ സംഘം വനത്തില്‍ തെരച്ചില്‍ നടത്തി. ഇതുവരെ ഒരുലക്ഷം ഫോൺകാളുകളാണ് സൈബർസംഘം പരിശോധിച്ചത് ഇതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതുവരെ 100പേരെയാണ് പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്യത് 150 പേരുടെ മൊഴിരേഖപ്പെടുത്തി. എന്നാല്‍ ജസ്നയെ സംബന്ധിച്ചകാര്യമായ ഒരുതെളിവും ഇതുവരെയായും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസിനൊപ്പം ജസ്നയുടെ ബന്ധുക്കളും അന്വേഷണം നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam