ജസ്നയെ കാണാതായിട്ട് 90 ദിവസം; സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

By Web DeskFirst Published Jun 20, 2018, 7:48 PM IST
Highlights
  • ജസ്നയെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്
  • കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു
  •  ജസ്നയെ കാണാതായി ഇന്നേക്ക് 90 ദിവസം പിന്നിടുകയാണ്.

തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജസ്നയെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ജസ്നയെ കാണാതായി ഇന്നേക്ക് 90 ദിവസം പിന്നിടുകയാണ്.  

ജസ്നയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഇഴയുകയാണെന്ന് ആരോപിച്ച് കോൺഗ്രസ്സ് നിയമസഭയിലേക്ക് മാർച്ച് നടത്തി. സ്ത്രീ സംരക്ഷണത്തിനായി സർക്കാർ കൊണ്ടുവന്ന പിങ്ക് പൊലീസ് ബ്ലാക്ക് പൊലീസായി മാറിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ എന്നുകേട്ടാൽ മുഖ്യമന്ത്രിക്ക് പേടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസി‍ഡന്‍റ് എംഎം ഹസ്സൻ, അടൂർ പ്രകാശ് എംഎൽഎ എന്നിവർ പങ്കെടുത്തു. ജസ്നയുടെ അച്ഛനും സഹോദരനും സഹോദരിയും മാർച്ചിൽ പങ്കെടുത്തു. 

click me!