
റാഞ്ചി: ജാര്‍ഖണ്ഡിൽ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ അഞ്ചു യുവതികളെ ബലാൽസംഗം ചെയ്തത് അതി ക്രൂരമായെന്ന് പൊലീസ്. അവശരായിട്ടും പീഡനം തുടര്‍ന്നെന്നും ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചെന്നും യുവതികള്‍ പൊലീസിന് മൊഴി നല്‍കി. പിടിയിലായ രണ്ടു പേരും കുറ്റം സമ്മതിച്ചു
റാഞ്ചിയിൽ നിന്ന് 100 കിലോ മീറ്റർ അകലെയുള്ള ഖുന്തിയിൽ കഴിഞ്ഞ വ്യാഴായ്ച്ചയായിരുന്നു ക്രൂര കൃത്യം. മനുഷ്യക്കടത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തെരുവ് നാടകം അവതരിപ്പിക്കാനാണ് ആശാ കിരൺ എന്ന സംഘടനയിലെ പ്രവർത്തകർ കൊച്ചാങ് ഗ്രാമത്തിലെത്തിയത്.
ആർസി മിഷനറി സ്കൂളിൽ നാടകം അവതരിപ്പിക്കവേ ബൈക്കിലെത്തിയ അഞ്ചംഗ സംഘം തോക്കൂചൂണ്ടി ഇവരെ ബന്ദികളാക്കി. കാട്ടിലൂടെ വലിച്ചിഴച്ച് സംഘതലവൻ ജോൺ ടിഡു എന്നയാളുടെ മുമ്പിലെത്തിച്ചായിരുന്നു പീഡനം. ബലാല്‍സംഗത്തിന്‍റെ ദൃശ്യങ്ങളും പകര്‍ത്തി. തോക്കുകളും മരച്ചില്ലകളും ഉപയോഗിച്ച് മര്‍ദിച്ചു. ആദിവാസി സ്വയംഭരണ സംവിധാനത്തെ അട്ടിമറിക്കാനാണ് സന്നദ്ധ സംഘടനാ പ്രവർത്തകരുടെ ശ്രമമെന്ന് ആരോപിച്ചായിരുന്നു ക്രൂരത.
ബന്ദഗോൺ മേഖലയിൽ നിന്നുമുള്ള അജുബ് സന്തിയും സോനുവ സ്വദേശി ആശിഷ് ലോൻഗോയുമാണ് എന്നിവരാണ് പിടിയിലാത്. ഇവർ മജിസ്ട്രേറ്റിന് മുമ്പാകെ കുറ്റം സമ്മതിച്ചതായി എഡിജിപി ആർകെ മാല്ലിക്ക് അറിയിച്ചു. നാലു പേരെ ഇനിയും പിടികൂടാനുണ്ട്.
ഇവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. കേസിൽ മാവോയിസ്റ്റ് ബന്ധവും പൊലീസ് സംശയിക്കുന്നു. ബലാല്‍സംഗം വിവരം പൊലീസിൽ നിന്ന് മറച്ചു വച്ചതിന് ആർസി മിഷൻ സ്കൂൾ തലവൻ അൽഫോൺസാ എലിയനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam