ഝാർഖണ്ഡിലെ കൂട്ടബലാത്സം​ഗം; രണ്ട് പേർ അറസ്റ്റിൽ; ഭയപ്പെടുത്തുന്ന വിവരങ്ങൾ പുറത്തെന്ന് പൊലീസ്

Web Desk |  
Published : Jun 24, 2018, 04:45 PM ISTUpdated : Jun 29, 2018, 04:06 PM IST
ഝാർഖണ്ഡിലെ കൂട്ടബലാത്സം​ഗം; രണ്ട് പേർ അറസ്റ്റിൽ; ഭയപ്പെടുത്തുന്ന വിവരങ്ങൾ പുറത്തെന്ന് പൊലീസ്

Synopsis

നാല് മണിക്കൂർ നേരം അതിക്രൂരമായി പീഡിപ്പിച്ചു മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു രണ്ട് പേരെ അറസ്റ്റ് ചെയ്തു  

ഝാർഖണ്ഡ്:  അഞ്ചു ദിവസം മുമ്പാണ് ഝാർഖണ്ഡിൽ സർക്കാരിതര സന്നദ്ധ സംഘടനയിലെ അം​ഗങ്ങളായ അഞ്ച് സ്ത്രീകളെ ആറ് പേർ ചേർന്ന് കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്. ഇവരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവരിൽ നിന്ന് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. അതിക്രൂരമായാണ് ആ അഞ്ചു സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതെന്ന് ഇവരുടെ മൊഴികളിൽ നിന്ന് വ്യക്തമായതായി പൊലീസ് മേധാവിയായ ആർ കെ മാലിക് വെളിപ്പെടുത്തി. 

അഞ്ച് സ്ത്രീകളുൾപ്പെടെയുള്ള പതിനൊന്ന് അം​ഗം സംഘം എത്തിയത് റാഞ്ചിയിൽ നിന്നും നൂറ് കിലോമീറ്റർ ദൂരമുള്ള ​ഗോത്രവർ​​ഗ മോഖലയിൽ നിന്നായിരുന്നു. ഇരുപതിനും മുപ്പത്തഞ്ചിനും ഇടിയിൽ പ്രായമുള്ള സ്ത്രീകളായിരുന്നു ഇവർ. അക്രമികളിൽ ഓരോരുത്തരും ഈ സ്ത്രീകളെ ഉപയോ​ഗിച്ചു. നാല് മണിക്കൂറോളം നിരന്തര പീഡനങ്ങൾക്കാണ് സ്ത്രീകൾ ഇരയായത്. മാത്രമല്ല, മൂത്രം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ബലാത്സം​ഗം എന്ന് മാത്രം ഈ അതിക്രമത്തെ പറയാൻ സാധിക്കില്ല. ​ഗൂഢാലോചനയുടെ ഭാ​ഗമായി നടത്തിയ ക്രൂരമായ ലൈം​ഗിക അതിക്രമം തന്നെയാണിത്. കരുതിക്കൂട്ടി ഇവരെ ഒരു പാഠം പഠിപ്പിക്കണമെന്ന ഹീനലക്ഷ്യത്തോടെ ചെയ്തതാണിത്. ആർ കെ മാലിക് പറഞ്ഞു

പ്രാദേശിക ക്രൈസ്തവ മിഷണറി ​സംഘടനയായ ആശാകിരൺ എന്ന സർക്കാരിതര സംഘടനയിലെ അം​ഗങ്ങളാണ് ബലാത്സം​ഗത്തിനിരയായ സ്ത്രീകൾ. എന്നാൽ സംഘടനയുടെ  മേധാവിയായ ഫാദർ അൽഫോൻസോ ഏലിയൻ ഇവരോട് സ്കൂളിലേക്ക് മടങ്ങി വരാനും അക്രമത്തിന് ഇരയായ സംഭവം മൂടിവയ്ക്കാനുമാണ് ആവശ്യപ്പെട്ടത്. പരാതി നൽകാനും പുരോഹിതൻ തയ്യാറായില്ല. ​ഗ്രൂപ്പ് മേധാവിയായ സജ്ഞയ് ശർമ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്. പുരോഹിതൻ തങ്ങളെ  പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യം മൂടുിവയ്ക്കാൻ പ്രേരിപ്പിച്ചതിന് പുരോഹിതനെതിരെയും കേസെടുക്കുമെന്ന് എ. ആർ. മാലിക് വ്യക്തമാക്കി. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപിന്റെ ആത്മഹത്യ: കുറിപ്പ് കണ്ടെടുത്ത് പൊലീസ്, കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ആരോപണം
ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്