ദലിതര്‍ക്കെതിരെ എപ്പോള്‍ ആക്രമണമുണ്ടായാലും പ്രധാനമന്ത്രിക്ക് മൗനം-ജിഗ്നേഷ് മെവാനി

Published : Jan 05, 2018, 01:32 PM ISTUpdated : Oct 04, 2018, 05:28 PM IST
ദലിതര്‍ക്കെതിരെ എപ്പോള്‍ ആക്രമണമുണ്ടായാലും പ്രധാനമന്ത്രിക്ക് മൗനം-ജിഗ്നേഷ് മെവാനി

Synopsis

ദില്ലി: ദളിതര്‍ക്കെതിരെ രാജ്യത്ത് എപ്പോള്‍ ആക്രമം നടന്നാലും പ്രധാനമന്ത്രിക്ക് മൗനമാണെന്ന് ജിഗ്നേഷ് മെവാനി. സമാധാനപരമായ പ്രതിഷേധിക്കാന്‍ ദളിതര്‍ക്ക് അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്‌ട്രയിലെ ദലിത് പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ഈ രാജ്യത്ത് ജാതി വ്യവസ്ഥ ഇപ്പോഴുമുണ്ടോ എന്ന് അദ്ദേഹം വ്യക്തതമാക്കണം. രാജ്യത്ത് ദലിതര്‍ എന്ത് കൊണ്ടാണ് സുരക്ഷിതരല്ലാത്തതെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞേ പറ്റൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ സര്‍ക്കാര്‍ ടാര്‍ഗറ്റ് ചെയ്യുകയാണ്. തന്റെന്റെ പ്രസംഗത്തിലെ ഒരു വാക്ക് പോലും അപകീര്‍ത്തിപരമായിരുന്നില്ല. ഒരു എം.എല്‍.എയും അഭിഭാഷകനുമായ താന്‍ പോലും വേട്ടയാടപെടുന്നുവെങ്കില്‍ 
രാജ്യത്തെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം
വാടക വീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തിലെ വനിതാ എഎസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ചു; യുവതിക്കെതിരെ കേസ്