മിസ്ഡ് കോള്‍ പാര്‍ട്ടി നോട്ടയ്ക്കും പിന്നില്‍; ബിജെപിയെ പരിഹസിച്ച് ജിഗ്നേഷ് മെവാനി

Published : Dec 26, 2017, 09:04 AM ISTUpdated : Oct 05, 2018, 02:12 AM IST
മിസ്ഡ് കോള്‍ പാര്‍ട്ടി നോട്ടയ്ക്കും പിന്നില്‍; ബിജെപിയെ പരിഹസിച്ച് ജിഗ്നേഷ് മെവാനി

Synopsis

അഹമ്മദാബാദ്: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ആര്‍ കെ നഗര്‍ മണ്ഡലത്തിലെ ബിജെപിയുടെ വന്‍തോല്‍വിയ്ക്ക് പിന്നാലെ പാര്‍ട്ടിയെ പരിഹസിച്ച് നിയുക്ത ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മെവാനി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മിസ്ഡ് കോള്‍ പാര്‍ട്ടിയ്ക്ക് തമിഴ്നാട്ടില്‍നിന്ന് മാത്രം ലഭിച്ചത് 50 ലക്ഷം മിസ്ഡ് കോളുകളാണ്. എന്നാല്‍ ആര്‍ കെ നഗറില്‍ ലഭിച്ചതാകട്ടെ 1417 വോട്ടുകള്‍ മാത്രമെന്നും മെവാനി ട്വീറ്റ് ചെയ്തു. 

നോട്ടയ്ക്കും പിന്നിലായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനമെന്നും തമിഴ്‌നാടിന്റെ ഭക്ഷണമായ ഊത്തപ്പം അവര്‍ക്ക് ദഹിക്കുമെന്ന് കരുതുന്നതായും ട്വീറ്റിലൂടെ മെവാനി പരിഹസിച്ചു. 

ബിജെപിയില്‍ ചേരാന്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ പേരില്‍ 8 കോടിയിലേറെ പേര്‍ ബിജെപി അംഗത്വം നേടിയെന്നും ലോകത്തെതന്നെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്നുമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. 

ആര്‍ കെ നഗറില്‍ എഐഎഡിഎംകെ ഒഴിച്ചുളള പാര്‍ട്ടികള്‍ക്കെല്ലാം കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച എഐഎഡിഎംകെ വിമതന്‍ ടി ടി വി ദിനകരനാണ് മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ യുഡിഎഫ് തരംഗം , സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു പാളീസാകും,ഭീകര പിആർ നടത്തിയാലും സർക്കാരിന് രക്ഷയില്ല: കെ സി വേണുഗോപാൽ
സ്വർണ്ണക്കൊള്ള കേസ് ഉന്നയിക്കാൻ ആകെ അവകാശം ബിജെപിക്ക് മാത്രം; ബിജെപി-സിപിഎം ഡീൽ ആരോപണം തള്ളി കുമ്മനം രാജശേഖരൻ