'ഈ ചാന്‍സാണ് മോഹനനെ പോലുള്ളവര്‍ ഉപയോഗിക്കുന്നത്'; തെറ്റിദ്ധാരണ പരത്തുന്നവരെക്കുറിച്ച് ഡോക്ടര്‍

Web Desk |  
Published : May 24, 2018, 10:02 PM ISTUpdated : Jun 29, 2018, 04:27 PM IST
'ഈ ചാന്‍സാണ് മോഹനനെ പോലുള്ളവര്‍ ഉപയോഗിക്കുന്നത്'; തെറ്റിദ്ധാരണ പരത്തുന്നവരെക്കുറിച്ച് ഡോക്ടര്‍

Synopsis

'ഈ ചാന്‍സാണ് മോഹനനെ പോലുള്ളവര്‍ ഉപയോഗിക്കുന്നത്' തെറ്റിദ്ധാരണ പരത്തുന്നവരെക്കുറിച്ച് ഡോക്ടര്‍

നിപ വൈറസ് ബാധയില്‍ വ്യാജ പ്രചാരണവുമായി രംഗത്തെത്തുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഡോക്ടര്‍ ജിനേഷ് പി എസ്. വൈറസ് അല്ല അസുഖ കാരണം എന്ന് പ്രചരിപ്പിക്കുന്നവരുടെ മണ്ടത്തരത്തിന് തല വെച്ച് കൊടുക്കരുത്. തെറ്റിദ്ധാരണകളും അശാസ്ത്രീയതയും പടർത്താൻ ഈ അവസരം ദയവുചെയ്ത് ഉപയോഗിക്കരുത് എന്ന് അപേക്ഷിക്കുന്നു. ജനങ്ങളുടെ ജീവനും ആരോഗ്യവും പ്രധാനമാണ്. അതിനായി സമൂഹം എന്ന നിലയിൽ നമുക്ക് ഒരുമിച്ച് മുൻപോട്ടു പോകാം, ജാഗ്രതയോടെ.ജിനേഷ് ഫേസ്ബുക്കില്‍ കുറിച്ചു. 

ജിനേഷ് പിഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

റഷ്യൻ റുലെറ്റ്:

എന്താണെന്നറിയാമോ ഈ റഷ്യൻ റുലെറ്റ് ?

6 ബുള്ളറ്റുകൾ ഇടാവുന്ന റിവോൾവറിൽ ഒരു ബുള്ളറ്റ് നിറയ്ക്കുന്നു. റിവോൾവറിന്റെ കാലിബർ കറക്കുന്നു. ശേഷം സ്വന്തം തലയിലേക്ക് നിറയൊഴിക്കുന്നു.

മരിക്കാനുള്ള സാധ്യത എത്ര ശതമാനമാണ് ?

16% അല്ലെങ്കിൽ ആറിലൊന്ന് സാധ്യത.

ആയിരം ഗ്ലാസുകളിൽ ജലം നിറയ്ക്കുന്നു. അതിൽ ഒന്നിൽ മാത്രം പൊട്ടാസ്യം സയനൈഡ് കലക്കുന്നു. ഗ്ലാസുകൾ പലതവണ സ്ഥാനം മാറ്റി വെക്കുന്നു.

അതിൽ ഒരെണ്ണം എടുത്ത് കുടിച്ചാൽ മരിക്കാനുള്ള സാധ്യത എത്ര ശതമാനം ?

0.1 % അല്ലെങ്കിൽ ആയിരത്തിലൊന്ന് സാധ്യത.

നിപ്പാ വൈറസോ ?

ലോകജനസംഖ്യ 760 കോടി. അതിൽ 1998 മുതൽ ഇന്നു വരെ ഏതാണ്ട് 550 പേരെ മാത്രം ബാധിച്ച അസുഖം. അതിൽ 260 പേർ മരിച്ച അസുഖം.

2.21 കോടി ജനസംഖ്യ ഉണ്ടായിരുന്ന മലേഷ്യയിൽ 1998-99 കാലഘട്ടത്തിൽ ഈ അസുഖം ബാധിച്ചത് 257 പേരെ, അതിൽ 105 പേർ മരണപ്പെട്ടു.

ഇതേ കാലയളവിൽ 40 ലക്ഷത്തോളം ജനസംഖ്യ ഉണ്ടായിരുന്ന സിംഗപൂരിൽ അസുഖം ബാധിച്ചത് 11 പേരെ, അതിൽ മരണമടഞ്ഞത് മൂന്നുപേർ.

രണ്ടായിരത്തിയൊന്നിൽ ഏതാണ്ട് എട്ട് കോടി ജനസംഖ്യ ഉണ്ടായിരുന്ന പശ്ചിമബംഗാളിൽ ഈ അസുഖം ബാധിച്ചത് 66 പേരേ, അതിൽ 45 പേർ മരണമടഞ്ഞു. സിലിഗുരിയിലാണ് സംഭവം.

2007 പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ അൻപതോളം പേർക്ക് അസുഖ ബാധയുണ്ടെന്ന് സംശയിക്കുകയും അഞ്ചോളം പേർ മരിക്കുകയും ചെയ്തു.

13.41 കോടി ജനസംഖ്യയുണ്ടായിരുന്ന പശ്ചിമബംഗാളിൽ രണ്ടായിരത്തി ഒന്നിൽ അസുഖം ബാധിച്ചത് 13 പേരെ, മരണമടഞ്ഞത് ഒൻപതുപേർ.

2003 ബംഗ്ലാദേശിൽ അസുഖബാധിതനായ 12 പേർക്ക്, മരണമടഞ്ഞത് എട്ടുപേർ.

2004 ജനുവരിയിൽ ബംഗ്ലാദേശിൽ അസുഖ ബാധയുണ്ടായത് 42 പേർക്ക്, മരണമടഞ്ഞത് 14 പേർ

2004 ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ അസുഖമുണ്ടായാൽ 36 പേർക്ക്, മരണമടഞ്ഞത് 27 പേർ

2005 ബംഗ്ലാദേശിൽ അസുഖബാധിതാരായവർ 12 പേർ, അതിൽ 11 പേരും മരിച്ചു.

2008 ഒമ്പതുപേർക്കസുഖം, എട്ടു പേർ മരണമടഞ്ഞു.

2010 എട്ടുപേർക്ക് അസുഖം, 7 പേർ മരണമടഞ്ഞു.

2011 ഫെബ്രുവരിയിൽ 21 സ്കൂൾ കുട്ടികൾ അസുഖം മൂലം മരണമടഞ്ഞു.

ജനസംഖ്യയുമായി താരതമ്യം ചെയ്താൽ വളരെ വളരെ ചെറിയ ശതമാനം ആൾക്കാർക്ക് മാത്രം പകരുന്ന അസുഖം. പക്ഷേ മരണ ശതമാനം വളരെ ഉയർന്നത്.

വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യനിൽനിന്ന് മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ള അസുഖം.

കേരളത്തിൽ ഈ അസുഖത്തിന്റെ ഉറവിടം വവ്വാലുകൾ ആണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വവ്വാലുകൾ ആകാൻ സാധ്യതയുണ്ട്.

ശരീരദ്രവങ്ങളിലൂടെ പകരുന്ന അസുഖമായതിനാൽ വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങളിലൂടെ അസുഖം പകരാം. അതുപോലെ വവ്വാലുകളുടെ കാഷ്ഠം വീണ കള്ളിൽ നിന്നും അസുഖം പകരാം.

കേരളത്തിലാകെ 56 വവ്വാൽ സ്പീഷീസുകൾ ഉണ്ട്.

കേരളത്തിലെ അസുഖത്തിന്റെ ഉറവിടം വവ്വാലുകളാണ് എന്നുതന്നെ കരുതിയെന്നിരിക്കട്ടേ. എങ്കിൽ പോലും ഈ 56 സ്പീഷീസുകളിൽ ഏതാണ് ഉറവിടം എന്ന് നമുക്കറിയില്ല. കേരളത്തിലെ വവ്വാലുകളുടെ എണ്ണം ലക്ഷക്കണക്കിനുണ്ട്. ഒരു സ്പീഷീസിൽ എത്രപേർക്ക് വൈറസ് ബാധയുണ്ട് എന്ന് പോലും അറിയില്ല.

അതായത് വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങൾ കഴിച്ചാൽ അസുഖം വരാനുള്ള സാധ്യത ശതമാനക്കണക്കിൽ നോക്കിയാൽ റഷ്യൻ റുലെറ്റിനേക്കാൾ കുറവാണ്. നമ്മൾ മുകളിൽ നടത്തിയ സയനൈഡ് പരീക്ഷണത്തെക്കാൾ കുറവാണ്.

ഭാഗികമായി ആഹരിച്ച ഫലങ്ങൾ വവ്വാൽ തന്നെ കടിച്ചത് ആവണമെന്നുമില്ല. അണ്ണാനോ മരപ്പട്ടിയോ ഒക്കെ കടിച്ചുപേക്ഷിച്ചതായിരിക്കാം.

ഈ ചാൻസാണ് മോഹനവടക്ക്പൗരാദികൾ ഉപയോഗിക്കുന്നത്.

പക്ഷേ അസുഖം വന്നാൽ മരണനിരക്ക് 40 ശതമാനം മുതൽ 70 ശതമാനം വരെയാണ്, ശരാശരി. 90% വരെ ഉയർന്ന സാഹചര്യവുമുണ്ട്.

അതുകൊണ്ട് അസുഖം ലഭിക്കാനുള്ള സാധ്യതകൾ ഒഴിവാക്കുക എന്നുള്ളത് ബുദ്ധിയുള്ള മനുഷ്യൻറെ കടമയാണ്. പ്രത്യേകിച്ചും അസുഖം ലഭിച്ചാൽ ഇത്രയധികം സങ്കീർണ്ണതകൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ. അതുകൊണ്ട് ദയവു ചെയ്ത് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.

വൈറസ് അല്ല അസുഖ കാരണം എന്ന് പ്രചരിപ്പിക്കുന്നവരുടെ മണ്ടത്തരത്തിന് തല വെച്ച് കൊടുക്കരുത്.

നിപ്പ വൈറസ് അല്ല മരണകാരണമെന്ന് നിങ്ങൾക്ക് 100 % തെളിയിക്കണമെന്നുണ്ടെങ്കിൽ ഒരു വഴിയേയുള്ളൂ, നിപ്പാ വൈറസ് സ്ഥിരീകരിച്ച ഒരാളുടെ രക്തം ശരീരത്തിൽ എത്തുക. അങ്ങനെയുള്ള മണ്ടത്തരങ്ങൾ നിങ്ങൾ ചെയ്യില്ല എന്ന് വ്യക്തമായി ഞങ്ങൾക്കറിയാം. പിന്നെന്തിനാണ് ജനങ്ങളെ തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്നത് എന്ന് നിങ്ങൾ ചിന്തിക്കണം. വാശിയുടെ പേരിലാണെങ്കിൽ പോലും ഇങ്ങനെയൊന്നും ചിന്തിക്കരുത് എന്നും അഭ്യർത്ഥനയുണ്ട്.

തെറ്റിദ്ധാരണകളും അശാസ്ത്രീയതയും പടർത്താൻ ഈ അവസരം ദയവുചെയ്ത് ഉപയോഗിക്കരുത് എന്ന് അപേക്ഷിക്കുന്നു. ജനങ്ങളുടെ ജീവനും ആരോഗ്യവും പ്രധാനമാണ്. അതിനായി സമൂഹം എന്ന നിലയിൽ നമുക്ക് ഒരുമിച്ച് മുൻപോട്ടു പോകാം, ജാഗ്രതയോടെ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്