ജിഷ വധം: അമീറുൾ ഇസ്‌ലാം ജാമ്യാപേക്ഷ നല്‍കി

By Web DeskFirst Published Aug 11, 2016, 4:05 PM IST
Highlights

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്‌ലാം ജാമ്യാപേക്ഷസമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ കഴിഞ്ഞ ഏപ്രിൽ  28നാണ് പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തെിയത്. നീണ്ട അന്വേഷണങ്ങള്‍ടുവിൽ ജൂൺ 16നാണ് പ്രതി അമീറുല്‍ ഇസ്ലാമിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുന്നത്. കേസിലെ തെളിവെടുപ്പും അന്വേഷണവും പൂർത്തിയാക്കിയ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന് ജാമ്യാപേക്ഷയിൽ അമീറുൾ ഇസ്‌ലാമിന്‍റെ ആവശ്യം.

പ്രതി അറസ്റ്റിലായി 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. ദലിത് പീഡനക്കുറ്റം ചുമത്തിയ കേസുകളിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന വ്യവസ്ഥയനുസരിച്ചാണു പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. എന്നാൽ ജിഷ കേസ് ദലിത് പീഡനക്കുറ്റത്തേക്കാൾ ശിക്ഷയർഹിക്കുന്നതെന്നാണ് പൊലീസ് നിലാട്. കൊലപാതകം, മാനഭംഗം തുടങ്ങിയ കുറ്റങ്ങളും പ്രതി ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീഴ്ചകളില്ലാത്ത കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസത്തെ സാവകാശം തേടി പൊലീസ് കോടതിയിൽ  അപേക്ഷി സമർപ്പിച്ചിട്ടുണ്ട്.

 

click me!