ജിഷയുടെ കൊലപാതകം: ഘാതകനെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ പോലീസ്

Published : May 11, 2016, 01:09 AM ISTUpdated : Oct 05, 2018, 12:22 AM IST
ജിഷയുടെ കൊലപാതകം: ഘാതകനെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ പോലീസ്

Synopsis

ആലുവ: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകക്കേസ് അന്വേഷണം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും  ഘാതകനെക്കുറിച്ച് സൂചനകളൊന്നുമില്ല. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് പെരുമ്പാവൂരില്‍  പൊലീസ് യോഗം വിളിച്ചിട്ടുണ്ട്. 

പ്രദേശവാസികളുടെ വിരലടയാള പരിശോധന ഇന്നും തുടരും.  ഇന്നലെ പകുതിയോളം പേരുടെ വിരലടയാളം ശേഖരിച്ചിരുന്നു.  പ്രദേശത്തില്ലാവരുടെ വിരലടയാളം ആധാർ ഡേറ്റാ ബാങ്കിൽ നിന്ന് ശേഖരിക്കാനാണ് തീരുമാനം. ജിഷയുടെ വീട്ടിൽ നിന്ന് ലഭിച്ച ഘാതകന്‍റേതെന്ന് സംശയിക്കുന്ന വിരടയാളവുമായി ഒത്തുനോക്കുന്നതിനാണിത്.   

അന്വേഷണത്തിലെ പ്രധാനപ്പെട്ട വഴികളെല്ലാം അടഞ്ഞതോടെയാണ് അവസാനശ്രമമമെന്ന നിലയിൽ പരിസരവാസികളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് വനിതാനേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായപ്പോ സിപിഎം എന്ത് നടപടി എടുത്തു?; എം ലിജു
സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടത് 15 കോടി, അപകീർത്തി പോസ്റ്റിന് പിന്നിൽ കാപ്പാ കേസ് പ്രതി; ലക്ഷ്യം ബ്ലാക്ക് മെയിലിംഗ്, പ്രതി ഒളിവിലെന്നും പൊലീസ്