ജിഷ്ണുവിന്‍റെ മരണം; മൂന്നും നാലും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Published : Mar 17, 2017, 11:54 AM ISTUpdated : Oct 04, 2018, 11:34 PM IST
ജിഷ്ണുവിന്‍റെ മരണം; മൂന്നും നാലും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Synopsis

തൃശൂര്‍: നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തിൽ മൂന്നും നാലും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ അഡീഷണൽ സെഷൻസ് കോടതി തള്ളി. വൈസ് പ്രിൻസിപ്പാൾ എൻ കെ ശക്തിവേൽ, അധ്യാപകനായ സി പി പ്രവീൺ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ജാമ്യം നൽകിയാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സഞ്ജിത് വിശ്വനാഥന്‍റെ ജാമ്യാപേക്ഷയും ഇതേ കോടതി തള്ളിയിരുന്നു. പ്രതികളെ ആരെയും പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വകുപ്പുകളിൽ തർക്കം തുടരുന്നു, ആരോ​ഗ്യത്തിനൊപ്പം കായികവും മുരളീധരന് നൽകാൻ സാധ്യത; ദേവസ്വം അനിൽകുമാറിന് നൽകിയേക്കും
'ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം, നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറന്നിട്ടില്ല', പ്രധാനവേദിയിൽ നടി റിനി എത്തിയതിനെതിരെ വിജിൽ മോഹനൻ