ഇരട്ടചങ്കുള്ള ജനനേതാവിനെ ഓര്‍ത്ത്.. വേദനയാകുന്ന ജിഷ്ണുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Published : Apr 05, 2017, 10:44 AM ISTUpdated : Oct 04, 2018, 07:33 PM IST
ഇരട്ടചങ്കുള്ള ജനനേതാവിനെ ഓര്‍ത്ത്.. വേദനയാകുന്ന ജിഷ്ണുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Synopsis

പിണറായി എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും എതിര്‍പ്പുകളൊക്കെ അവഗണിച്ചേക്കുക അഭിമാനം തോന്നുന്ന ഇരട്ട ചങ്കുള്ള ഈ നേതാവിനെയോര്‍ത്ത്' കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിനു ജിഷ്ണു പ്രണോയി ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്.

'ഫീലിംഗ് പ്രൗഡ' എന്നെഴുതിയതിനു താഴെ പിണറായി വിജയന്‍ എന്ന ജനനേതാവില്‍ പ്രതീക്ഷയര്‍പ്പിച്ച ഒരു യുവസഖാവിന്റെ പോസ്റ്റ് മാത്രമായിരുന്നു അന്ന്. എന്നാല്‍ ആ കുറിപ്പ് എഴുതി ഒരു വര്‍ഷം അടുക്കുമ്പോള്‍ പിണറായി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ലാല്‍സലാം വിളിച്ച  ആ ഹൃദയം മണ്ണോടു ചേര്‍ന്ന് ഉറങ്ങി. 

ജിഷ്ണു ജീവിച്ചിരിക്കുമ്പോള്‍ പോരടിയ അതേ ശക്തിയോടെ ജിഷ്ണുവിന്റെ നീതിയ്ക്കായി പോരാടിയ അമ്മയേയും കുടുംബത്തെയും തെരുവില്‍ വലിച്ചിഴച്ചു.ജിഷ്ണുവിന്റെ മരണത്തിനു കാരണമായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രതിഷേധിക്കാനെത്തിയ ആ അമ്മയെ റോഡിലൂടെയാണ് വലിച്ചിഴച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയോ? അനുമതിയില്ലാതെ ഫോൺ നമ്പർ ശേഖരിച്ചു? ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 9-ാം ദിനം, തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും