ജിഷ്ണുവിന്‍റെ മരണം; രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Published : Mar 01, 2017, 01:05 AM ISTUpdated : Oct 04, 2018, 11:30 PM IST
ജിഷ്ണുവിന്‍റെ മരണം; രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Synopsis

ജിഷ്ണു പ്രണോയി കേസില്‍ രണ്ടാം പ്രതിയായ പിആര്‍ഒ സജ്ഞിത് വിശ്വനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജിഷ്ണു മരിക്കുന്ന ദിവസം കോളജിൽ ഇല്ലായിരുന്നുവെന്നും അനാവശ്യമായി പ്രതിചേർത്തെന്നുമാണ് സജ്ഞിത്തിന്റെ വാദം. കഴിഞ്ഞ മൂന്ന് തവണ കേസ് പരിഗണിച്ചെങ്കിലും വാദം കേൾക്കാതെ മാറ്റി വയ്ക്കുകയായിരുന്നു.

ഒന്നാം പ്രതിയായ പി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം നടക്കുന്നതിനാൽ കേസ് ഡയറിയെല്ലാം ഹൈക്കോടതിയിലാണ്. ഇതാണ് കേസ് മാറ്റാന്‍ കാരണം. നാളെയാണ് കൃഷ്ണദാസിന്റെ അപേക്ഷയിൽ വിധി പറയുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൾസർ ബാബു', വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം, ഇത്തവണ കുടുങ്ങി; 2 കാറുകളും 132 ഗ്രാം സ്വർണ്ണവും കണ്ടെത്തി
ഇടത്തേക്കില്ല, അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും; പണക്കാടെത്തി തങ്ങൾമാരുമായി കൂടിക്കാഴ്ച നടത്തി