
തിരുവനന്തപുരം/കൊച്ചി: ജിഷയുടെ കൊലപാതകത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പ്രതിഷേധക്കൂട്ടായ്മ. മാധ്യമ പ്രവർത്തകരും മഹിളാ സംഘടനാ നേതാക്കളുമടക്കം നിരവധി പേർ പ്രതിഷേധവുമായി സെക്രട്ടറിയേറ്റിനു മുന്നിലെത്തി. എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥി സംഘടനകൾ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തി.
സെക്രട്ടേറിയറ്റിനു മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി വനിതാ മാധ്യമപ്രവര്‍ത്തകരാണു പ്രതിഷേധ കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. പിന്നീട് സാമൂഹ്യപ്രവര്‍ത്തകരും മഹിളാ സംഘടനാ നേതാക്കളും ചേര്‍ന്നു. കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും അന്വേഷണം എങ്ങുമെത്താതിലായിരുന്നു അമര്‍ഷം. പ്രതിഷേധക്കാര്‍ വായ് മൂടിക്കെട്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരുന്നു. എസ്എഫ്‌ഐയും ദലിത് സംഘടനകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഐജി ഓഫീസിലേക്ക് പ്രകടനം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam