ജെ​എ​ൻ​യുവില്‍ ബിരിയാണി​ പാകം ചെയ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ഴ

Published : Nov 09, 2017, 09:22 PM ISTUpdated : Oct 04, 2018, 07:11 PM IST
ജെ​എ​ൻ​യുവില്‍ ബിരിയാണി​ പാകം ചെയ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ഴ

Synopsis

ദില്ലി: ജെ​എ​ൻ​യു കാ​മ്പ​സി​ൽ ബി​രി​യാ​ണി പാ​കം​ചെ​യ്തു ക​ഴി​ച്ച നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ഴ. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കി​നു സ​മീ​പ​ത്തു​വ​ച്ച് ബി​രി​യാ​ണി ത​യാ​റാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​ധി​കൃ​ത​ർ പി​ഴ ശി​ക്ഷ ന​ൽ​കി​യ​ത്. ആ​റാ​യി​രം മുതല്‍ പ​തി​നാ​യിരം  വരെയാണ് നാ​ലു പേ​ർ​ക്കും പി​ഴ ല​ഭി​ച്ച​ത്. 

സ​ർ​വ​ക​ലാ​ശാ​ല ചീ​ഫ് പ്രോ​ക്ട​ർ കൗ​ശ​ൽ കു​മാ​റാ​ണ് നടപടി എടുത്തത്. ക​ഴി​ഞ്ഞ ജൂ​ണി​ലാ​യി​രു​ന്നു ബി​രി​യാ​ണി ക​ഥ ന​ട​ന്ന​ത്. അ​ഡ്മി​ൻ ബ്ലോ​ക്കി​ന്‍റെ പ​ടി​ക​ൾ​ക്കു സ​മീ​പ​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ച​കം. ബി​രി​യാ​ണി ഉ​ണ്ടാ​ക്കി​യ ശേ​ഷം മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം കാ​മ്പ​സി​ലി​രു​ന്ന് ക​ഴി​ക്കു​ക​യും ചെ​യ്തു. 

സം​ഭ​വ​ത്തിന് ശേഷം അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  അ​ച്ച​ട​ക്ക​ലം​ഘ​നം  ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​. പ​ത്തു ദി​വ​സ​ത്തി​ന​കം പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​യെ​ങ്കി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നു​മാ​ണ് അ​റി​യി​പ്പ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യലഹരിയില്‍ കാറോടിച്ച സിവില്‍ പൊലീസ് ഓഫീസര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതായി പരാതി; കസ്റ്റഡിയിലെടുത്തു
അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം; `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ പരാതി നൽകുമെന്ന് സിപിഎം