ഉടമ മുങ്ങി; ഷാര്‍ജയില്‍ മലയാളികളടക്കം 60 തൊഴിലാളികള്‍ ദുരിതത്തില്‍

Published : Mar 02, 2017, 07:38 PM ISTUpdated : Oct 05, 2018, 03:48 AM IST
ഉടമ മുങ്ങി; ഷാര്‍ജയില്‍ മലയാളികളടക്കം 60 തൊഴിലാളികള്‍ ദുരിതത്തില്‍

Synopsis

ഈ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലെ നാല്‍പ്പത് മലയാളികള്‍ അടക്കമുള്ള അറുപതോളം തൊഴിലാളികള്‍ ഇപ്പോള്‍ ദുരിതത്തിലാണ്. മൂന്ന് മാസമായി ഇവര്‍ക്ക് ശമ്പളം കിട്ടിയിട്ട്. വാടക കൊടുക്കാത്തതിനാല്‍ താമസ സ്ഥലത്ത് നിന്നും ഇറക്കി വിടുന്ന അവസ്ഥയാണിപ്പോഴെന്ന് തൊഴിലാളികള്‍ പറയുന്നു. 

ഉടമ മുങ്ങിയെങ്കിലും തൊഴിലാളികള്‍ ജോലിക്ക് പോകുന്നുണ്ട്. നിലവിലെ സ്‌റ്റോക്ക് തീരുന്നത് വരെ ഇങ്ങനെ പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. അതേസമയം പി.ആര്‍.ഒ ആയ സ്ത്രീയും ചിലരും വന്ന് തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഇവരുടെ പരാതി. 

ഈ തൊഴിലാളികളെ ആശ്രയിച്ച് കഴിയുന്നവരാണ് നാട്ടില്‍പല കുടുംബങ്ങളും. മാസങ്ങളായി കാശ് നാട്ടില്‍അയക്കാന്‍സാധിക്കാത്തതു കൊണ്ട് ശമ്പള കുടിശിക ലഭിക്കാനും നാട്ടിലേക്ക് കയറിപ്പോകാനും സന്നദ്ധ സംഘടനകള്‍ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഈ തൊഴിലാളികള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും; മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം