കാന‍ഡയില്‍ പ്രഭാത സവാരി നടത്തി; ഫ്രെഞ്ച് യുവതി അമേരിക്കയില്‍ ജയിലിലായി

By Web DeskFirst Published Jun 24, 2018, 4:45 PM IST
Highlights
  • കാന‍ഡയില്‍ പ്രഭാത സവാരി നടത്തി; ഫ്രെഞ്ച് യുവതി അമേരിക്കയില്‍ ജയിലിലായി

കാനഡയില്‍ പ്രഭാത സവാരിക്കിറങ്ങിയാണ്  ഫ്രെഞ്ചുകാരിയായ സെഡല്ല. കാനഡയിലെ ബീച്ചിലൂടെ രാവിലെ ജോഗിങ് നടത്തുകയായിരുന്നു. എന്നാല്‍ ചെറിയൊരു അശ്രദ്ധ സെഡല്ലയ്ക്ക് കൊടുത്ത പണി ചെറുതായിരുന്നില്ല.  അശ്രദ്ധമായി അമേരിക്കന്‍ മേഖലയിലേക്ക് കടന്ന സെഡല്ല സൈന്യത്തിന്‍റെ പിടിയിലായി. രണ്ടാഴ്ചയോളം ജയിലിലും കിടക്കേണ്ടി വന്നു. കാനഡയില്‍ താമസിക്കുന്ന അമ്മയോടൊപ്പം താമസിക്കാന്‍ എത്തിയതായിരുന്നു സെഡല്ല.

മെയ് 21നായിരുന്നു സംഭവം. ഫ്രാന്‍സിലെ ബ്രിയാന്‍ കോണ്‍ സ്വദേശിനിയായ സെഡല്ല അബദ്ധത്തില്‍ കാനേഡിയന്‍ അതിര്‍ത്തി കടന്ന് ഓടുകയായിരുന്നു. പട്രോളിങ്ങിനിടെ അതിര്‍ത്തി കടന്നത് ശ്രദ്ധയില്‍പെട്ട സൈനികര്‍ സെഡല്ലയെ പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ജയിലില്‍ താമസിപ്പിച്ചു.

തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലാത്തതിനാല്‍ സൈന്യം വിരളടയാളം ശേഖരിച്ചതായി സെഡല്ല പറഞ്ഞു. വലിയ കുറ്റവാളിയെ പോലെയാണ് തന്നോട് പെരുമാറിയത്. കുടിയേറ്റക്കാരിയല്ലെന്ന് തിരിച്ചറിഞ്ഞ  സൈന്യം തന്‍റെ അമ്മയെ   ഫോണില്‍ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.  തന്നെ നിരന്തരം ചോദ്യം ചെയ്ത ശേഷമാണ് താന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന്  അവര്‍ക്ക് മനസിലായത്. 

നൂറോളം കുടിയേറ്റക്കാര്‍ താമസിച്ച മുറിയിലായിരുന്നു രണ്ടാഴ്ച സെഡല്ലയെ താമസിപ്പിച്ചത്.  ജയിലിലലെ അന്തേവാസികളെല്ലാം വളരെ സഹായിച്ചുവെന്നും രണ്ട് ദിവസത്തിനകം പാസ്പോര്‍ട്ടും മറ്റ് രേഖഖളുമായി അമ്മ എത്തിയെങ്കിലും മോചനം വൈകിയെന്നും  സെഡല്ല പറഞ്ഞു.  കുറ്റങ്ങള്‍ എടുത്തുകളഞ്ഞെങ്കിലും അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

click me!