
ദില്ലി: തൊഴിലുറപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യുമ്പോള്‍ വിദേശ പര്യടനത്തിന് പോയ് രാഹുല്‍ ഗാന്ധിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എപി രംഗത്ത്.രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം.ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ വരുമ്പോൾ പ്രതിപക്ഷനേതാവ് എവിടെയായിരുന്നു.രാഹുൽ ഗാന്ധി എവിടെയെന്ന് ചോദിച്ചത് DMK യിലെ TR ബാലുവാണ്.ശൈത്യകാല സമ്മേളനത്തിൻ്റെ കലണ്ടർ നേരത്തേ അറിയാവുന്നതല്ലേ.കുടിലതന്ത്രങ്ങൾ ബിജെപി നടപ്പിലാക്കും എന്നറിയാവുന്നതല്ലേ.കോൺഗ്രസ് അംഗങ്ങൾക്കെതിരെ നേരത്തേയും പരാതിവന്നിട്ടുണ്ട്.രാജ്യത്ത് ഫുൾടൈം പ്രതിപക്ഷ നേതാവ് വേണം
ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി BMW ബൈക്ക് ഓടിക്കുകയായിരുന്നു.ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേ?BMW കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ.പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു
രാഹുൽഗാന്ധിയുടെ അഭാവത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കും അതൃപ്‌തിയുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam