
ലണ്ടന്‍ : പൗഡര്‍ ഉപയോഗിച്ചവര്‍ക്ക് ക്യാന്‍സര്‍ വന്നു എന്ന കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് അമേരിക്കന്‍ കോടതി 32000 കോടി രൂപ പിഴ വിധിച്ചു. ആസ്ബറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് ആറാഴ്ച നീണ്ടു നിന്ന വിചരണയ്ക്ക് ശേഷം കോടതി വിധി വന്നിരിക്കുന്നത്.
വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്നാണ് പരാതിക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉത്പന്നങ്ങളിലെ ആസ്ബറ്റോസിന്റെ സാന്നിധ്യം മറച്ചുവെക്കുകയായിരുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി.
വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉത്പന്നത്തില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന കാര്യം കമ്പനി നിഷേധിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബറ്റോസിനെ്‌റ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു.
22 സ്ത്രീകളാണ് ജോണ്‍സന്‍ ആന്‍റ് ജോണ്‍സനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. യുഎസ് ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ 2009 മുതല്‍ 2010വരെ നടത്തിയ പഠനം തങ്ങള്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കിയെന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാദിച്ചത്. എന്നാല്‍ കമ്പനിയും എഫ്ഡിഎയും ഈ പരിശോധനയില്‍ തിരിമറി കാണിച്ചെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. മേല്‍ക്കോടതിയിലേക്ക് ജോണ്‍സന്‍ ആന്‍റ് ജോണ്‍സന്‍ കേസിന് പോകുംഎന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam