
ഇടുക്കി: കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ജോയ്‌സ് ജോർജിന് അനുകൂലമായി പൊലീസ് റിപ്പോർട്ട്. മൂന്നാർ ഡിവൈഎസ്പിയാണ് തൊടുപുഴ കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കേസ് അന്വേഷിക്കാൻ മതിയായ രേഖകൾ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരണം. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍. ജോയ്സിന് ഭൂമി ലഭിച്ചത് നിയമപരമായിട്ടാണെന്നും പണം നൽകി ജോയ്‌സിന്റെ പിതാവാണ് ഭൂമി വാങ്ങിയതെന്നും റിപ്പോര്‍ട്ട്. പിന്നീട് സർക്കാർ ഭൂമിക്ക് പട്ടയം നൽകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോർജ് ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. കൊട്ടാക്കമ്പൂർ വിവാദ ഭൂമി ഇടപാടിൽ ജോയ്സ് ജോർജിന്റെ 20 ഏക്കർ ഭൂമിയുടെ കൈവശാവകാശം സർക്കാർ റദ്ദാക്കിയിരുന്നു. സർക്കാർ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്ട്‍ വി.ആർ.പ്രേംകുമാറിന്റെ നടപടി. ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചെന്നും ഒറ്റദിവസം കൊണ്ട് എട്ടു പേർക്ക് പട്ടയം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിലുള്ള 24 ഏക്കർ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam