
ധാക്ക:ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍കയറി വെട്ടിക്കൊന്നു. സ്വകാര്യ ചാനലായ ആനന്ദ ടിവിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സുബര്‍ണ നോദിയെയാണ് 12 അംഗ അജ്ഞാത സംഘം വെട്ടിക്കൊന്നത്. ബംഗ്ലാദേശിലെ പബ്‍ന ജില്ലയിലാണ് സുബര്‍ണ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി 10.45 നാണ് സുബര്‍ണക്ക് നേരെ ആക്രമണമുണ്ടാകുന്നത് . ബൈക്കിലെത്തിയ 12 അംഗ അക്രമിസംഘം സുബര്‍ണയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കോളിംഗബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന സുബര്‍ണയെ അക്രമികള്‍ വെട്ടുകയായിരുന്നു.
പ്രദേശവാസികള്‍ സുബര്‍ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആനന്ദ ടിവിയിലെ ജോലിയോടൊപ്പം ജാഗ്രതോ ബംഗ്ലാ എന്ന പത്രത്തിലും ജോലി ചെയ്തുവരികയായിരുന്നു സുബര്‍ണ. സുബര്‍ണയുടെ കൊലപാതകത്തിനെതിരെ ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകരുടെ ഇടിയല്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam