അത് സ്രാവല്ല; കടല്‍തീരത്ത് അണഞ്ഞ ജീവിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

Published : Aug 28, 2018, 01:15 PM ISTUpdated : Sep 10, 2018, 02:44 AM IST
അത് സ്രാവല്ല; കടല്‍തീരത്ത് അണഞ്ഞ ജീവിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

Synopsis

സ്രാവിനെ അനുസ്മരിപ്പിക്കുന്ന ഈ കണവയുടെ നീളം 14 അടിയാണ്. കടൽത്തീരത്ത് രാവിലെ നീന്താനെത്തിയ സഹോദരങ്ങളാണ് തീരത്ത് ചത്ത് കിടക്കുന്ന ഭീമൻ കണവയെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ സ്രാവാണെന്നാണ് കരുതിയതെങ്കിലും വിശദമായി പരിശോധിച്ചതിനുശേഷം കണവയാണെന്ന് തിരിച്ചറിയുകയായിരുന്നു.

വെല്ലിംങ്ടണ്‍: ന്യൂസിലാന്‍റിലെ വെല്ലിങ്ടൺ നഗരത്തിലെ റെഡ് റോക്ക് കടൽത്തീരത്ത് അടിഞ്ഞ കണവയുടെ ശരീരം കൗതുകമാകുന്നു. സ്രാവിനെ അനുസ്മരിപ്പിക്കുന്ന ഈ കണവയുടെ നീളം 14 അടിയാണ്. കടൽത്തീരത്ത് രാവിലെ നീന്താനെത്തിയ സഹോദരങ്ങളാണ് തീരത്ത് ചത്ത് കിടക്കുന്ന ഭീമൻ കണവയെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ സ്രാവാണെന്നാണ് കരുതിയതെങ്കിലും വിശദമായി പരിശോധിച്ചതിനുശേഷം കണവയാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഡാനിയേൽ, ജാക്ക്, മാത്യു ആപ്‌ലിൻ എന്നീ സഹോദരൻമാരാണ് കൂറ്റൻ കണവയെ കണ്ടത്. ആദ്യമായാണ് മൂവരും ഇത്രയും വലിപ്പമുള്ള കണവയെ അടുത്ത് കാണുന്നത്. അതുകൊണ്ട് തന്നെ തീരത്തടിഞ്ഞ ഭീമൻ കണവയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ ഇവർ മറന്നില്ല.

ഭീമൻ കണവയെ കാണുകയും അതിനൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തതിനുശേഷമാണ് കണവയുടെ നീളം അളക്കുന്നതിനായി ടെപ്പെടുക്കൻ മൂവരും വീട്ടിലെത്തിയത്. ശേഷം കടൽ കരയിലെത്തിയ ഇവർ കണവയുടെ നീളമെടുത്തു. തുടർന്ന്   ഭീമൻ കണവ കരയ്ക്കടിഞ്ഞതുമായി ബന്ധപ്പെട്ട്  ന്യൂസിലാന്‍റ് സാമുദ്രഗവേഷണ കേന്ദ്രം അധികൃതരെ വിവരം അറിയിച്ചു. കുറച്ച് സമയത്തിനുള്ളിൽ സ്ഥലത്ത് എത്തിയ അധികൃതര്‍ കൂടുതല്‍ പഠനത്തിനായി കണവയെ പരിശോധന ലാബിലേക്ക് അയച്ചു.

സാധാരണയായി കടലിന്‍റെ അടിത്തട്ടിലാണ് കൂറ്റൻ കണവകൾ കാണപ്പെടുന്നത്. ഇത്രയും വലിപ്പമുള്ള കണവ ആദ്യമായാണ് തീരത്തെത്തുന്നത്.  സാധാരണ ഈ വിഭാഗത്തിൽപ്പെട്ട കണവകൾക്ക് 10 മീറ്ററിലധികം നീളം ഉണ്ടാകാറുണ്ട്. തീരത്തടിഞ്ഞിരിക്കുന്ന കണവയുടെ മരണകാരണം വ്യക്തമല്ലെന്നും പരിശോധിച്ചുവരുകയാണെന്നും ഗവേഷകര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'