ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് രണ്ട് കോടി സംഭാവന നല്‍കി

Published : Dec 27, 2017, 01:56 PM ISTUpdated : Oct 04, 2018, 05:52 PM IST
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് രണ്ട് കോടി സംഭാവന നല്‍കി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരമേഖലകളില്‍ നാശംവിതച്ച ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജോയ് ആലുക്കാസ് ഗ്രൂപ്പ് രണ്ട് കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിന്റെ ക്ഷേമനിധിയിലേക്ക് ഒരു കോടിയുമാണ് സംഭാവന നല്‍കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് ഈ തുകകളുടെ ചെക്ക് കൈമാറി.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പ്രതിനിധികള്‍ നേരത്തെ ദുരിത ബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് കോടി സംഭാവന നല്‍കിയത്. ഈ മേഖലയില്‍ തുടര്‍ന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനാണ് തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രഖ്യാപനത്തിന് മുന്‍പ് പോസ്റ്റര്‍ അടിച്ചതിൽ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്; 'പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കം നടത്തിയത്'
പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല, ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി