ജോയ് ആലുക്കാസിലെ സ്വര്‍ണമോഷണം; നാലാം പ്രതി കീഴടങ്ങി

Published : Dec 01, 2016, 04:34 PM ISTUpdated : Oct 05, 2018, 03:27 AM IST
ജോയ് ആലുക്കാസിലെ സ്വര്‍ണമോഷണം; നാലാം പ്രതി കീഴടങ്ങി

Synopsis

കഴിഞ്ഞ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള വിവിധ ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മോഷണത്തില്‍ ജുവല്ലറിക്കുള്ളില്‍നിന്നും പങ്കുള്ളതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജ്വല്ലറി മാനേജര്‍ ഷൈന്‍ ജോഷി, മാള്‍ മാനേജര്‍, അസിസ്റ്റന്റ് ജ്വല്ലറി മാനേജര്‍ എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ രീതി വ്യക്തമായത്.

പലവട്ടം ഷോറൂമിലെത്തി പരിചയമുള്ള  തുറവൂര്‍ സ്വദേശിനി  ഷര്‍മിളയുടെ സഹായത്തോടെയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. ഷര്‍മിളയെക്കൊണ്ട് വിവിധ സമയങ്ങളിലായി സ്വര്‍ണം വാങ്ങിപ്പിച്ചു. ചെക്ക് വഴിയാണ് ഇടപാട് നടത്തിയത്. ഷോറൂം മാനേജര്‍ ചെക്ക് ക്ലിയറന്‍സിന് അയച്ചതായി രേഖയുണ്ടാക്കിയ ശേഷം ക്ലിയര്‍ ചെയ്യേണ്ടെന്ന് ബാങ്കില്‍ അറിയിക്കും. ഇത്തരത്തില്‍  കുറേ ചെക്കുകള്‍ ക്ലിയറന്‍സിന് അയച്ചിട്ടില്ല.

ചില ഇടപാടുകളില്‍ ഷര്‍മിള തന്നെ ക്ലിയറന്‍സ് നടത്തേണ്ടെന്ന് ബാങ്കില്‍ വിളിച്ചുപറഞ്ഞിരുന്നു. 2.35 കോടിയുടെ 900 പവനാണ് ഇത്തരത്തില്‍ കടത്തിയത്. ബാങ്ക് ജീവനക്കാര്‍ പിടിയിലായ ശേഷം ഷര്‍മിള ഒളിവിലായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിലായി ഇവര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അങ്കമാലി കോടതിയിലെത്തി കീഴടങ്ങിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്