ജോയിസ് ജോർജ് എംപിയുടെ കയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കി; ജില്ലാ കളക്ടർ  വിശദീകരണം തേടും

Web Desk |  
Published : Jul 01, 2018, 10:25 AM ISTUpdated : Oct 02, 2018, 06:48 AM IST
ജോയിസ് ജോർജ് എംപിയുടെ കയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കി; ജില്ലാ കളക്ടർ  വിശദീകരണം തേടും

Synopsis

പട്ടയം റദ്ദാക്കൽ വിഷയം സംബന്ധിച്ച തീരൂമാനം ഇനിയും നീളും  

ഇടുക്കി: ജോയിസ് ജോർജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ കയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തിൽ ദേവികുളം സബ് കളകടറോട് ഇടുക്കി ജില്ലാ കളക്ടർ  വിശദീകരണം തേടും . നടപടിക്രമങ്ങൾ പാലിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകും ആവശ്യപ്പെടുക. അതേ സമയം കളക്ടർ കളക്ടർ ജി.ആർ ഗോകുൽ അഞ്ചു വർഷം അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാനാണ് സാധ്യത. 

ജോയിസ് ജോർജ് എംപിയും കുടുംബവും കൊട്ടക്കാമ്പുർ ബ്ലോക്ക് 58ൽ കയ്യേറിയ  20 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കളക്റുടെ റിപ്പേർട്ടിൻമേലാണ് കളക്ടർ വിശദീകരണം തേടുന്നത്. നടപടിക്രമങ്ങൾ പാലിച്ച് രണ്ടു മാസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കാനാണ് കളകടർ ആവശ്യപ്പെടുക. പട്ടയം റദ്ദാക്കിയ നടപടിയിൽ ജോയിസ് ജോർജിന്റെ  അപ്പിൽ പരിഗണിക്കവെയാണ് കളക്ടർ വിശദീകരണം തേടിയത്. പട്ടയം റദ്ദാക്കൽ തുളുന്നമെന്ന ജോയി സിന്റെ ആവശ്യം കളക്ടർ അംഗീകരിച്ചില്ല. 

അഭിഭാഷകൻ മുഖേനയോ നേരിട്ടോ എംപിക്കും കുടുംബത്തിനും പറയാനുള്ളത് കേട്ടശേഷം നടപടിക്രമങ്ങൾ പാലിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ്  കളകടർ ജി.ആർ ഗോകുൽ സബ് കളക്ടർ വി.ആർ പ്രേം കമാറിനോട് ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടിയ ശേഷമാകും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുക. കളക്ടർ ജി.ആർ ഗോകുൽ അവധിയിൽ പ്രവേശിക്കുന്നതിന്  മുമ്പ് തന്നെ ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം . ഇതോടെ എം.പിയുടെ പട്ടയം റദ്ദാക്കൽ വിഷയം സംബന്ധിച്ച തീരൂമാനം ഇനിയും നീളും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി