നാടകീയ നീക്കവുമായി സ്പെയ്ന്‍; പരിശീലകനെ പുറത്താക്കി

By web siteFirst Published Jun 13, 2018, 3:59 PM IST
Highlights
  • റയല്‍ മാഡ്രിഡ് ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ കടുത്ത തീരുമാനമെടുത്തത്.

മാഡ്രിഡ്: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നാടകീയ നീക്കവുമായി സ്പാനിഷ് ഫുട്‌ബോള്‍. അവരുടെ ഇപ്പോഴത്തെ മാനേജര്‍ ഹുലെന്‍ ലോപെറ്റേവിയെ മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചത്. റയല്‍ മാഡ്രിഡ് ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതതിനെ തുടര്‍ന്നാണ് ഫെഡറേഷന്‍ കടുത്ത തീരുമാനമെടുത്തത്.

റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ സിനദിന്‍ സിദാന് പകരമാണ് ലോപെറ്റേവി സ്ഥാനമേറ്റെടുത്തത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബ്യേലസാണ് കോച്ചിനെ പുറത്താക്കിയ കാര്യം പുറത്ത് വിട്ടത്. ഒരു സൂചന പോലും നല്‍കാനുള്ള പെട്ടന്നുളള തീരുമായിരുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന സ്‌പെയ്‌നിന്റെ ആദ്യമത്സരം വെള്ളിയാഴ്ചയാണ്. ശക്തരായ പോര്‍ച്ചുഗലാണ് സ്‌പെയ്‌നിന്റെ എതിരാളി. പരിശീലകനെ പുറത്താക്കിയ സംഭവം ടീമിനെ എത്രത്തോളം ബാധിക്കുമെന്ന് ടീമിന്റെ പ്രകടനം വിലയിരുത്തും.

 

click me!