മിനാക്ഷി ഥാപ്പയുടെ കൊലപാതകം: രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

By Web DeskFirst Published May 11, 2018, 1:33 PM IST
Highlights
  • പ്രതികള്‍ക്ക് ജീവപര്യന്തം  തടവ് ശിക്ഷ

ദില്ലി: നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്സ്‍വാള്‍, പ്രീതി സൂരിന്‍ എന്നിവരെയാണ് മുംബൈ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2012ലാണ് മീനാക്ഷി കൊല്ലപ്പെട്ടത്. മധുര്‍ ഭാണ്ഡാര്‍ക്കറുടെ കരീന കപൂര്‍-അര്‍ജുന്‍ രാംപാല്‍ ചിത്രം ഹീറോയ്നില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് മീനാക്ഷിയും അമിതും പ്രീതിയും.

കരീന കപൂറിന്‍റെ ഹീറോയിനില്‍ അടക്കം അഭിനയിച്ചിട്ടുള്ള താരമാണ് 26കാരിയായ മീനാക്ഷി. പ്രതികളായ അമിത് ജയ്സ്വാള്‍, പ്രീതി സൂരി എന്നിവരും മീനാക്ഷിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. താന്‍പണക്കാരിയാണെന്നും പണത്തിന് വേണ്ടി അല്ല സിനിമകളില്‍ അഭിനയിക്കുന്നതെന്നും മീനാക്ഷി പറഞ്ഞിരുന്നുവെന്നും മീനാക്ഷിയുടെ പക്കല്‍ പണമുണ്ടെന്ന് കരുതിയാണ് പ്രതികള്‍ കൊല നടത്തിയതെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. 

2012 മാര്‍ച്ച് 13നാണ് മീനാക്ഷിയെ കാണാതാവുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വാഗ്ദാനം നല്‍കി പ്രതികളിലൊരാളായ പ്രീതി സൂരി മീനാക്ഷിയെ വീട്ടിലേക്ക് വിളിച്ചു. ഇവിടെ വച്ച് 15 ലക്ഷം രൂപ ചോദിച്ചു. എന്നാല്‍ പണം നല്‍കാന്‍ മീനാക്ഷി തയ്യാറായില്ല. ഇതോടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. മുംബൈയിലെ പ്രാന്തപ്രദേശത്ത് മീനാക്ഷിയുടെ അറുത്തെടുത്ത തല ഉപേക്ഷിച്ചു.  മകളെ കാണാനില്ലെന്ന് കാട്ടി മീനാക്ഷിയുടെ അമ്മ നല്‍കിയ പരാതില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

click me!