
ദില്ലി: ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങി. കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് ആന്‍റണി ഡൊമിനിക്.
1956 ൽ ജനിച്ച ജസ്റ്റിസ് ആന്‍റണി ഡൊമിനിക് മംഗലാപുരത്തെ എസ് ഡി എം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 1986ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2007 ൽ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജായി നിയമിതനായി. 2008 ൽ സ്ഥിരം ജഡ്ജായി നിയമിതനായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam