വിനായകന് നീതി ലഭിക്കണം: ഓണ നാളില്‍ ദളിത് കുടുംബങ്ങളുടെ ഉപവാസം

Published : Sep 02, 2017, 11:40 AM ISTUpdated : Oct 05, 2018, 03:19 AM IST
വിനായകന് നീതി ലഭിക്കണം: ഓണ നാളില്‍ ദളിത് കുടുംബങ്ങളുടെ ഉപവാസം

Synopsis

തൃശൂര്‍:  ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിരുവോണ നാളില്‍ ദലിത് സംഘടനകളുടെ ഉപവാസം. ആക്ഷന്‍ കൌണ്‍സിലിന്‍റെ നേത‍ൃത്വത്തിലാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഉപവാസ സമരം  സംഘടിപ്പിച്ചിരിക്കുന്നത്. 

മരണത്തിനുത്തരവാദികളായ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ 4 ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തില്‍ വിനായകന്‍റെ കുടുംബവും പങ്കെടുക്കും. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്തിട്ട് ഒന്നര മാസം പിന്നിട്ടു. 

നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയല്ലാതെ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവിധ ദലിത് സംഘടനകള്‍ തിരുവോണ നാളില്‍ ഉപവസിക്കുന്നത്. വിനായകന്‍റെ കുടുംബത്തോടൊപ്പമാണ് സമരം.

പ്രതിഷേധ സൂചകമായി വായ്മൂടികെട്ടി പ്രകടനവും നടക്കും.ഉപവാസത്തിന് ശേഷവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍ണമായ നിലപാടുണ്ടായില്ലെങ്കില്‍ സമരം സെക്രട്ടേറിയേറ്റിലേക്ക് മാറ്റാനാണ് ആക്ഷന്‍ കൗണ്‍സിലിന്‍റെ തീരുമാനം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും