
കൊൽക്കത്ത: വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ച് കൽക്കട്ട ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണൻ. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പരിശോധിക്കാനെത്തിയ മെഡിക്കൽ സംഘത്തെ കര്‍ണൻ മടക്കി അയച്ചു. ഒരാളെ വൈദ്യപരിശോധന നടത്താൻ രക്ഷകര്‍ത്താവിന്‍റെ അനുമതി വേണമെന്നും തന്‍റെ കുടുംബാംഗങ്ങളൊന്നും വീട്ടിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണൻ പരിശോധനയ്ക്ക് വിസമ്മതിച്ചത്.
ഇക്കാര്യം മെഡിക്കൽ സംഘത്തിന് കര്‍ണൻ എഴുതി നൽകി. ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് കോടതിയലക്ഷ്യ നടപടി നേരിടുന്ന കര്‍ണന്‍റെ മാനസിക നില പരിശോധിക്കാൻ വൈദ്യ പരിശോധന നടത്തണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്
തന്‍റെ മാനസികനില പരിശോധിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം ഭ്രാന്തൻ ഉത്തരവാണെന്ന് തന്നെ വൈദ്യ പരിശോധനക്ക് വിധേയനാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നിയമ വിരുദ്ധമാണെന്നും സി എസ് കർണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർണനെ പരിശോധിക്കാൻ മെഡിക്കൽ സംഘം എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അദ്ദേഹം വാർത്താസമ്മേളനം വിളിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam