അഴിമതിക്കേസിൽ ശിക്ഷിച്ച ഡോക്ടർമാരുടെ ആശുപത്രിവാസം അവസാനിപ്പിച്ച് കോടതി

By Web DeskFirst Published May 4, 2017, 2:59 PM IST
Highlights

തിരുവനന്തപുരം: അഴിമതിക്കേസിൽ ശിക്ഷിച്ച ഡോക്ടർമാരുടെ ആശുപത്രിവാസം അവസാനിപ്പിച്ച് കോടതി. ഐസിയുവിൽ കഴിഞ്ഞിരുന്ന മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ശൈലജയെ കോടതി നിർദ്ദേശപ്രകാരം വനിതാ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതിയായ ഡോ.രാജനെ പൊലീസ് സെല്ലിലേക്കു മാറ്റി.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഡോക്ടർമാരെ ജയിലേക്ക് മാറ്റുന്നതിനു പകരം ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായി കോടതി വിലയിരുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന  മുൻ ആരോഗ്യവകുപ്പ് ഡയറക്ടറായ ഡോകടർ ശൈലജക്ക് അസുഖമില്ലെന്നും ഡോ.രാജനു ഹൃദ്രോഗമുണ്ടെന്നും ശ്രീ ചിത്ര മെഡിക്കൽ സെന്റിലെ ഡോക്ടർമാർ കോടതിക്ക് റിപ്പോർട്ട് നൽകി. നിലവിലെ മെഡിക്കൽ രേഖകള്‍ അനുസരിച്ച് ഡോക്ടമാർക്ക് ഗുരതരമായ ആരോഗ്യപ്രശ്നമില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും കോടതിയിൽ മൊഴി നൽകി. ഇതേ തുടർന്നാണ് ശൈലജയെ ജയിലേക്കും രാജനന് ആസുപത്രിയിലെ പൊലീസ് സെല്ലിലേക്കും മാറ്റാൻ കോടതി ഉത്തരവിട്ടത്.

അഴിമതിക്കേസ് അന്വേഷിച്ച എസ്പി സുകേശനോടാണ് കോടതി നിർ‍ദ്ദേശം നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ഡോക്ടർമാർക്ക് അഞ്ചുവർഷം തടവും പിഴയും വിധിച്ചത്. ഡോക്ടർമാരെ ജയിലേക്ക് മാറ്റുന്നതിന് മുമ്പ്  ഫോർ‍ട്ട് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്തസമ്മർദ്ദമുണ്ടെന്ന ഡ്യൂട്ടി ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.  ശിക്ഷിച്ച പ്രതികളെ കോടതിയെ അറിയിക്കാതെ  ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി സ്വമേധയാ ഇക്കാര്യത്തിൽ ഇടപെട്ടത്.

click me!