
കൊച്ചി: ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. നിയമനം കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ല. മാധ്യമങ്ങളിൽ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കിൽ ഇപ്പോൾ പരിഗണിക്കുന്ന പേരുകളിൽ ചിലർ ആ സ്ഥാനത്തിന് അർഹരല്ല.
സമകാലിക സംഭവങ്ങൾ ജുഡീഷ്യരെയുടെ അന്തസ്സ് കളഞ്ഞു. വിരമിച്ചതിനു ശേഷം സർക്കാർ നൽകുന്ന പദവികൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും പദവികൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നും ജ. കെമാല്‍ പാഷ പറഞ്ഞു.
താൻ വിരമിക്കുന്നത് തല ഉയർത്തി പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാൻ പറ്റി എന്നാണ് വിശ്വാസം.വിധിന്യായങ്ങൾ സ്വാധീനിക്കാൻ ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികൾ ഉണ്ട്. അത് ഇനിയും ഉണ്ടാകുമെന്നു കെമാൽ പാഷ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam