ബലാത്സംഗകേസ് പ്രതിയെ ഇരയുടെ അച്ഛന്‍ നടുറോഡില്‍ വെട്ടിക്കൊന്നു

Published : Aug 13, 2017, 05:02 PM ISTUpdated : Oct 04, 2018, 05:41 PM IST
ബലാത്സംഗകേസ് പ്രതിയെ ഇരയുടെ അച്ഛന്‍ നടുറോഡില്‍ വെട്ടിക്കൊന്നു

Synopsis

പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 17 കാരനായ പ്രതിയെ ഇരയുടെ അച്ഛന്‍ നടു റോഡില്‍ വെട്ടിക്കൊന്നു. പീഡനം നടന്ന് നാലുമാസം തികയുമ്പോള്‍ പ്രതിയ്ക്ക് ബാലനീതി ബോര്‍ഡിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. പൂനെയിലെ നിരാ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.

ആക്രമണസമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കള്‍ക്കും പരിക്കേറ്റു. പെണ്‍കുട്ടിയാണ് അമ്മയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ പൂനെയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഇന്ദാപൂരില്‍ വച്ചാണ് ബലാത്സംഗം നടന്നത്. ബന്ധുകൂടിയായ 16 കാരിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിതന്നെ നേരിട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

എന്നാല്‍, പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ക്ഷുപിതനായിരുന്നു അച്ഛനെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ജാമ്യം ലഭിച്ച ശേഷം ഹോസ്റ്റലില്‍ പഠിക്കുകയായിരുന്ന യുവാവ് അവധിക്ക് വീട്ടിലെത്തിയത് അറിഞ്ഞ് കത്തിയുമായി എത്തി വെട്ടുകയായിരുന്നു. തടയുവാന്‍ ശ്രമിച്ച അച്ഛന്റെ മുഖത്തും വെട്ടേറ്റിട്ടുണ്ട്.  പ്രാണരക്ഷാര്‍ത്ഥം വീടിന്റെ പിന്‍വാതിലിലൂടെയിറങ്ങി ഓടിയ യുവാവിനെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടിക്കെതിരെ ഒന്നും പറയാനില്ല, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല, ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങൾ മാത്രം': നിലപാട് പറഞ്ഞ് ജി സുധാകരൻ
രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി, കേരളത്തിൽ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി