കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നിരിക്കുന്നത്.
ചെന്നൈ: തൃഷയെ കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന ആക്ഷേപത്തിൽ ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നിരിക്കുന്നത്. പരാമർശത്തെ തുടർന്ന് ഉദയനിധിക്കെതിരെ ബിജെപി രംഗത്തെത്തി. ഞെട്ടിക്കുന്ന പരാമർശം എന്ന് വിനോജ് പി.സെൽവം പ്രതികരിച്ചു. നടൻ ആയിരുന്ന വ്യക്തി ആണ് മറ്റൊരു താരത്തെ അധിക്ഷേപിക്കുന്നതെന്നും താരസംഘടന അപലപിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഉദയനിധിയോട് ഒരു സ്ത്രീയും പൊറുക്കില്ലെന്ന് നാരായണൻ തിരുപ്പതി പ്രതികരിച്ചു. എം കെ സ്റ്റാലിൻ പ്രതികരിക്കാതിരിക്കുന്നത് ലജ്ജാകരമാണ്.

